Advertisment

ബ്രേക്ക് ഫാസ്റ്റ് മുടക്കല്ലേ....

author-image
neenu thodupuzha
Updated On
New Update

publive-image

Advertisment

രാജാവിനെപ്പോലെ പ്രഭാതഭക്ഷണം; ഒരു രാജകുമാരനെപ്പോലെ ഉച്ചഭക്ഷണം; ഒരു ദരിദ്രനെ പോലെ അത്താഴമെന്നാണ് ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് പറയാറുള്ളത്.

രാവിലത്തെ ഭക്ഷണം കഴിക്കാതെ വിടുന്നവരാണ് ഭൂരിഭാഗവും. പലരും രാവിലത്തെ ഭക്ഷണം ഒഴിവാക്കാറാണ് പതിവ്. എന്നാല്‍, പ്രഭാത ഭക്ഷണം കഴിക്കാതെയിരിക്കുന്നത് നമ്മുടെ പ്രതിരോധശേഷി നഷ്ടപ്പെടുത്തും. ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യതയുമുണ്ട്.

publive-image

പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍ മെറ്റബോളിസം മന്ദഗതിയിലാകും. ഇത് കൊഴുപ്പ് എരിച്ചു കളയുന്ന പ്രക്രിയയെ മന്ദഗതിയിലാക്കും. അതുകൊണ്ട് എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കണം.

പോഷക സമൃദ്ധവും ആരോഗ്യകരവും ഫൈബര്‍ അടങ്ങിയതുമായ പ്രഭാത ഭക്ഷണം രാത്രികളില്‍ കൂടുതല്‍കഴിക്കുക, രാത്രി ഭക്ഷണത്തോളുള്ള അമിത താല്‍പര്യം എന്നിവ കുറയ്ക്കും.

publive-image

രാവിലെ ഫൈബര്‍ അടങ്ങിയ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഉച്ചകഴിഞ്ഞ് അടുത്ത ഭക്ഷണം കഴിക്കു കഴിക്കുന്നത് വരെ നിങ്ങളുടെ വയര്‍ നിറച്ച് പൂര്‍ണമായി നിലനിര്‍ത്തുന്നു.

ഇത് അനാരോഗ്യകരവും പഞ്ചസാരയുള്ളതുമായ ഭക്ഷ്യവസ്തുക്കളോടുള്ള ആസക്തി കുറയ്ക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍ ഇത് ശരീരഭാരം കുറയ്ക്കാനുള്ള എല്ലാ ശ്രമങ്ങളെയും നശിപ്പിക്കും.

publive-image

രാവിലെ പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍ പ്രോട്ടീന്‍ ഉള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. കേടുവന്ന കോശങ്ങള്‍ നന്നാക്കാനും

പേശികളുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്ന ജീവിതത്തിന്റെ നിര്‍മാണ ഘടകമാണ് ഇത്. പ്രഭാതഭക്ഷണം പ്രോട്ടീന്റെ അധിക മൂല്യമാണ് നല്‍കുന്നത്.

Advertisment