Advertisment

സ്ത്രീകളിലെ പിസിഒഎസ്; അറിയാം കാരണങ്ങളും പ്രതിവിധികളും

author-image
neenu thodupuzha
New Update

സ്ത്രീകളില്‍ കണ്ടുവരുന്ന രോഗങ്ങളില്‍ ഒന്നാണ് പിസിഒഎസ് അഥവാ പോളിസിസ്റ്റിക്ക് ഓവറി സിന്‍ഡ്രേം.

Advertisment

സ്ത്രീകളുടെ ശരീരത്തില്‍ പുരുഷ ഹോര്‍മോണായ ആന്‍ഡ്രിജന്‍ അമിതമായി വര്‍ധിക്കുന്നതിനാലാണ് പിസിഒഎസ് ഉണ്ടാകുന്നത്. പിസിഒഎസിനെക്കുറിച്ച് കൂടുതൽ അറിയാൻ നോക്കാം...

കാരണം

പല കാരണങ്ങള്‍ കൊണ്ട് പിസിഒഎസ് വരാറുണ്ട്. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉള്ളവരില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കും. അതുപോലെ തന്നെ പുരുഷ ഹോര്‍മോണ്‍ ശരീരത്തില്‍ വര്‍ധിപ്പിക്കാനും ഇത് കാരണമാണ്.

publive-image

പാരമ്പര്യം

പിസിഒഎസ് പാരമ്പര്യമായും കണ്ടുവരാറുണ്ട്. അതിനാല്‍, ഇത്തരം പാരമ്പര്യം ഉള്ളവര്‍ മുന്‍കൂട്ടി മനസിലാക്കി ശരിയായ ജീവിതരീതി പിന്തുടരണം.

പുരുഷ ഹോര്‍മോണ്‍

ശരീരത്തില്‍ പുരുഷ ഹോര്‍മോണ്‍ കൂടുന്നത് പിസിഒഎസിക്ക് ഇടയാകും. ഇത് ഓവുലേനെ കാര്യമായി ബാധിക്കുകയും അണ്ഡം പുറത്തേക്ക് വിടാതിരിക്കാന്‍ കാരണമാകുകയും ചെയ്യും.

publive-image

ലക്ഷണം

ആര്‍ത്തവ വ്യതിയാനമുണ്ടെങ്കില്‍ നിര്‍ബന്ധമായും ഒരു ഡോക്ടറെ കണ്ട് പിസിഒഎസിന്റെ ലക്ഷണമാണോയെന്ന് പരിശോധിക്കണം. രണ്ട് മൂന്ന് മാസം വരെ ആര്‍ത്തവം വന്നില്ലെങ്കില്‍ ഇത് പിസിഒഎസിലേക്ക് നയിക്കാം.

ശരീരത്തില്‍ അമിതരോമം വളരുന്നത് പിസിഒഎസിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. ചില സ്ത്രീകള്‍ക്ക് താടിയില്‍ രോമ വളര്‍ച്ച, മീശ വന്നിരിക്കുന്നതും കാണാം. ഇതെല്ലാം പുരുഷ ഹോര്‍മോണ്‍ കൂടുതലായതിന്റെയാണ്.

publive-image

ശാരീരിക ബുദ്ധിമുട്ടുകള്‍

പിസിഒഎസ് ഉള്ളവര്‍ക്ക് പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് കുട്ടികള്‍ ഉണ്ടാകാതിരിക്കുന്നത്. അതുപോലെ, അമിത വണ്ണം, മേഹം, രക്തസമ്മര്‍ദ്ദം എന്നിവയൊക്കെയും.

ഗര്‍ഭം ധരിച്ചാലും ചിലപ്പോള്‍ അലസി പോകാനുള്ള സാധ്യതയും കൂടുതലാണ്. ഡിപ്രഷന്‍, ആകാംഷ, കാന്‍സര്‍ സാധ്യത എന്നിവയെല്ലാം ഇവരില്‍ കണ്ടെന്ന് വരാം.

മാനസികാരോഗ്യം

ചെറുപ്പക്കാരായ സ്ത്രീകളില്‍ പിസിഒഎസ് കണ്ടെത്തിയാല്‍ ഇത് ഇവരുടെ പ്രത്യുല്‍പാദനത്തെ കാര്യമായി ബാധിക്കാറുണ്ട്. ഇത് ഇവരെ മാനസികമായി തളര്‍ത്തും. അതുപോലെ, ഇവരിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം, അമിതവണ്ണം, മൂഡ് സ്വിംഗ്, മാനസിക സമ്മര്‍ദ്ദം എന്നീ പ്രശ്നങ്ങളിലേക്ക് നയിക്കാം.

publive-image

ഇവരുടെ മാനസികാവസ്ഥയെക്കൂടി ബാധിക്കുന്നുണ്ട്. നല്ല ചികിത്സ കൃത്യസമയത്ത് നല്‍കിയാല്‍ ഇവര്‍ക്ക് നല്ല ആരോഗ്യം വീണ്ടെടുക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പ്രതിവിധി

പിസിഒഎസ് ഉള്ളവര്‍ നല്ല ആരോഗ്യം നിലനിര്‍ത്തുക എന്നതാണ് പ്രധാനം. മധുരം, ഉപ്പ് കുറയ്ക്കാം. വ്യായാമം ചെയ്യുന്നതും ഡയറ്റ് പിന്തുടരുന്നതും പിസിഒഎസ് നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, വറുത്തതും പൊരിച്ചതും, കൊഴുപ്പ് അടങ്ങിയതുമായ ആഹാരങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്.

Advertisment