Advertisment

നല്ല പാചകം നന്നായി തയ്യാറാക്കാം...

author-image
neenu thodupuzha
New Update

നമ്മള്‍ ഭക്ഷണം ശരിയായ വിധം പാകം ചെയ്തില്ലെങ്കിലോ, ശരിയാംവിധം കഴിക്കുന്നതെങ്കിലോ ഭക്ഷണത്തിന്റെ ഗുണം ഇല്ലാതാകും.

Advertisment

എന്നാല്‍, ഭക്ഷണസാധനങ്ങളില്‍ നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെടാതെ അത് കഴിക്കാന്‍ എന്ത് ചെയ്യണം? ഇതാ ചില ടിപ്‌സ്...

publive-image

ഭക്ഷണം പാകം ചെയ്യാനായി ഓയില്‍ തെരഞ്ഞെടുക്കുമ്പോള്‍ ഹെല്‍ത്തിയായതും വൃത്തിയുള്ളതുമായ ഓയില്‍ തെരഞ്ഞെടുക്കണം. ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ ചോര്‍ന്നുപോകുന്നത് മന്ദഗതിയിലാക്കാന്‍ നല്ല ഓയിലുകള്‍ സഹായിക്കും.

ഓരോ ഭക്ഷണസാധനവും പാകം ചെയ്യുന്നത് വ്യത്യസ്തമായ രീതിയിലായിരിക്കും. വേവിക്കേണ്ടത് വേവിച്ചും, വെറുതെ ഒന്ന് വഴറ്റിയെടുക്കേണ്ടത് അങ്ങനെ ചെയ്തും, വാട്ടിയെടുത്തും, ആവി കയറ്റിയും, വറുത്തുമെല്ലാം വിഭവങ്ങള്‍ തയ്യാറാക്കാം.

അധികം വേവിക്കാന്‍ പാടില്ലാത്ത വിഭവങ്ങള്‍ അധികസമയം വേവിക്കാന്‍ വച്ചാല്‍ തീര്‍ച്ചയായും അതിലെ പോഷകങ്ങള്‍ നഷ്ടമാകും.

 

publive-image

വിഭവങ്ങള്‍ കഴിയുന്നതും ചെറിയ തീയില്‍ പാകം ചെയ്‌തെടുക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഭക്ഷണസാധനങ്ങളില്‍ നിന്ന് അധികം ജലാംശം വറ്റിപ്പോകാതെ ജ്യൂസിയായി തന്നെ ലഭിക്കും.

അതുപോലെ വിഭവങ്ങളുടെ ഫ്‌ളേവറോ രുചിയോ പോകാതിരിക്കാനും പോഷകങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും 'സ്ലോ കുക്കിംഗ്' തന്നെ ചെയ്യാം.

ഭക്ഷണസാധനങ്ങള്‍ പാകം ചെയ്യുമ്പോള്‍, പ്രത്യേകിച്ച് കറികളോ ആ പരുവത്തിലുള്ള വിഭവങ്ങളോ ആണെങ്കില്‍ തിളപ്പിക്കുന്നത് സാധാരണമാണ്. എന്നാല്‍ അധികം തിളപ്പിച്ചാല്‍ പോഷകങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പല വൈറ്റമിനുകളും ഇത്തരത്തില്‍ ഭക്ഷണങ്ങളില്‍ നിന്ന് നഷ്ടപ്പെട്ട് പോകാറുണ്ട്.

publive-image

ഭക്ഷണം പാകം ചെയ്ത് ബാക്കി വന്നത് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് എല്ലാ വീടുകളിലും ചെയ്യുന്നതാണ്. ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ അതിലെ പോഷകങ്ങള്‍ കൂടുതലും നഷ്ടമാകും.

പച്ചക്കറികള്‍ മുറിക്കുമ്പോള്‍ തീരെ ചെറിയ കഷ്ണങ്ങളാക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. കാരണം, ഇങ്ങനെ ചെയ്താലും പോഷകങ്ങള്‍ നഷ്ടമാകും.

Advertisment