Advertisment

കനാലിന്റെ കരയിൽ സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രികനെ കാണാതായി; രാത്രി വൈകിയും തെരച്ചിൽ തുടരുന്നു

author-image
neenu thodupuzha
New Update

അടൂര്‍: സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രികനെ കാണാതായി. അടൂര്‍ മണക്കാല അനില്‍ ഭവനം അനില്‍ കുമാര്‍(50)നെയാണ് കാണാതായതായി സംശയിക്കുന്നത്.

Advertisment

കനാല്‍ കരയിലാണ് സ്‌കൂട്ടര്‍ മറിഞ്ഞ് കിടന്നത്. ഇതേത്തുടർന്ന്  ഫയര്‍ ഫോഴ്‌സ് എത്തി കനാലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

publive-image

മണക്കാല-അടൂര്‍ ഗോപാലകൃഷ്ണന്‍ റോഡില്‍ ജനശക്തി നഗറിന് സമീപം ശനിയാഴ്ച വൈകിട്ടാണ് സംഭവം.

കനാലിന് സമീപം അനിലിന്റെ സ്‌കൂട്ടര്‍ മറിഞ്ഞു കിടക്കുന്ന നിലയിലും സമീപത്തു നിന്നും മൊെബെല്‍ ഫോണും കണ്ടെത്തി. സ്‌കൂട്ടര്‍ മറിഞ്ഞു കിടക്കുന്നതാണ് കനാലില്‍ വീണതായി സംശയിക്കുന്നത്.

പോലീസും  അടൂരില്‍ നിന്നും അഗ്നി രക്ഷാ സേനയും പത്തനംതിട്ടയില്‍ നിന്നും സ്‌കൂബാ സംഘവും സ്ഥലത്തെത്തി  രാത്രി 7.45 വരെ തെരച്ചില്‍ നടത്തിയെങ്കിലും അനിലിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ അഗ്നിരക്ഷാ സേന തെരച്ചില്‍ അവസാനിപ്പിച്ചു.

നിറയെ വെള്ളമുള്ള കനാലില്‍ നല്ല അടിയൊഴുക്കുണ്ടായിരുന്നു.  നെല്ലിമുകള്‍ ഭാഗത്തേക്ക് പോകുന്ന കനാലില്‍ നെറ്റ് വയ്ക്കാന്‍ അഗ്നി രക്ഷാസേന നോക്കിയെങ്കിലും ശക്തമായ ഒഴുക്കു കാരണം നടന്നില്ല.  സംഭവത്തില്‍ അടൂര്‍ പോലീസ് കേസെടുത്തു.

Advertisment