Advertisment

കനാലിൽ വീണു കാണാതായ സ്കൂട്ടർ യാത്രികന്റെ മൃതദേഹം ചെളിക്കടിയിൽ നിന്ന് കണ്ടെത്തി;  അടിഞ്ഞു കൂടിയ മാലിന്യങ്ങൾ  തെരച്ചലിന് തടസമായി

author-image
neenu thodupuzha
New Update

പത്തനംതിട്ട: സ്കൂട്ടർ നിയന്ത്രണം വിട്ട് കനാലിൽ വീണ് കാണാതായ കാന്റീൻ കരാറുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.  ജനശക്തി സർവോദയം അനിൽ ഭവനത്തിൽ അനിലിനെയാണ് മരിച്ച നിലയിൽ  അടൂർ അഗ്നി ശമനസേന പുറത്തെടുത്തത്. മണക്കാല പോളിടെക്നിക് കോളേജിലെ കാന്റീൻ നടത്തിപ്പുകാരനായിരുന്നു.

Advertisment

publive-image

കനാൽ വക്കിൽ സ്കൂട്ടറിന് അരികിലായി അനിലിന്റെ മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. ശക്തമായ ഒഴുക്കുകാരണം തെരച്ചിൽ കാര്യമായി നടത്താൻ ആദ്യ ദിവസം ഫയർഫോയ്‌സിനും സ്കൂബ ടീമീനും കഴിഞ്ഞിരുന്നില്ല.

കനാലിന്റെ ഷട്ടറുകളുള്ള ഭാഗത്ത് മാലിന്യങ്ങൾ അടിഞ്ഞ് കൂടിയ ഇടങ്ങളിൽ മാലിന്യം ചികഞ്ഞ് മാറ്റിയാണ്  തിരച്ചിൽ നടത്തിയത്. ഒരു ടീം കടമ്പനാട് ഭാഗത്ത് തിരച്ചിൽ നടത്തിയതിനെത്തുടർന്നാണ് വീണതിന് സമീപത്തു നിന്ന് മൃതദേഹം കിട്ടിയത്.

ഷട്ടറിൻ്റെ അടിയിൽ അടിഞ്ഞു കൂടിയ മരച്ചില്ലകളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.  ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment