Advertisment

മുൻ വൈരാഗ്യം: സഹോദരന്മാര്‍ക്ക് ഇരുമ്പ് ട്യൂബ് കൊണ്ട് മര്‍ദനമേറ്റ സംഭവത്തിൽ ഒരു പ്രതികൂടി പിടിയില്‍

author-image
neenu thodupuzha
New Update

publive-image

Advertisment

മല്ലപ്പള്ളി: മുന്‍വിരോധത്താല്‍ ഇരുമ്പ് ട്യൂബ് കൊണ്ട് സഹോദരങ്ങളെ മര്‍ദ്ദിച്ച കേസില്‍ ഒരു പ്രതിയെക്കൂടി കീഴ്‌വായ്പ്പൂര്‍ പോലീസ് പിടികൂടി.

കുന്നന്താനം പാലയ്ക്കാത്തകിടി വള്ളോക്കുന്നു വീട്ടില്‍ ചാക്കോ ജോസഫാ(53) ണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി എട്ടിന് കുന്നന്താനം പാലയ്ക്കാത്തകിടി പാറങ്കല്‍ ഈട്ടിക്കല്‍ ഹരിശ്രീ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്റെ മകന്‍ അജിത് (28), അനുജന്‍ അഭിജിത് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനു മുന്നിലെ ഇലക്ട്രിക് പോസ്റ്റില്‍ വാര്‍ഡ് മെമ്പറോട് പറഞ്ഞ് ബള്‍ബ് ഇടീച്ചതിലുള്ള  വിരോധം കാരണമാണ് ആക്രമണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment