Advertisment

തെളിവില്ല; തൊഴിലാളിയെ മാനഭംഗം ചെയ്ത കേസിൽ പ്രതിയായ ഫീൽഡ് ഓഫീസറിനെ വെറുതെവിട്ടു

author-image
neenu thodupuzha
New Update

പത്തനംതിട്ട: തൊഴിലാളിയെ മാനഭംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ ഫീല്‍ഡ് ഓഫീസറെ കോടതി വെറുതെ വിട്ടു.

Advertisment

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ളാഹ ഡിവിഷനിലെ ഫീല്‍ഡ് ഓഫീസര്‍ ഫിലിപ്പോസിനെയാണ്  തെളിവിന്റെ അഭാവത്താല്‍ അഡീഷണല്‍-2 സെഷന്‍സ് കോടതി ജഡ്ജ് പി.എസ്. സൈമ വെറുതെ വിട്ടത്. പെരുനാട് പോലീസ്  2014 ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്.

 

publive-image

അടുക്കള ജോലിക്കാരിയെ തൊഴിലുറപ്പ് പദ്ധതിക്ക് പറഞ്ഞുവിട്ട ശേഷമാണ് ക്വാര്‍ട്ടേഴ്‌സില്‍ വച്ച് തന്നെ പ്രതി പീഡിപ്പിച്ചതെന്ന യുവതിയുടെ മൊഴി അവിശ്വസനീയമാണെന്ന് പ്രതിഭാഗത്തിന്റെ വാദം ശരിവച്ചു കൊണ്ടാണ്  വിധി പ്രസ്താവിച്ചത്.

അടുക്കള ജോലിക്കാരി വിചാരണാ വേളയില്‍ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. പ്രതിക്കുവേണ്ടി അഭിഭാഷകരായ വി. സുകു, ആര്‍. അനൂപ്, അനീഷ, സ്‌റ്റെഫി ലിസ മാത്യു എന്നിവര്‍ ഹാജരായി.

Advertisment