Advertisment

പ്രണയിച്ച് വിവാഹം, പിന്നീട് സ്ത്രീധന പീഡനം; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

author-image
neenu thodupuzha
New Update

കോയിപ്രം: പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

തിരുവല്ല കുറ്റൂര്‍ പടിഞ്ഞാറ്റ് ഓതറ കഴുപ്പുമണ്ണ് പാലനില്‍ക്കുന്നതില്‍ രതീഷാ(കണ്ണന്‍ 37)ണ് ഗാര്‍ഹിക പീഡനത്തിന് പിടിയിലായത്. തോട്ടപ്പുഴശേരി ചിറയിറമ്പ് നെല്ലിമല ഇളപ്പുങ്കല്‍ ജോയ് തോമസിന്റെ മകള്‍ മറിയാമ്മ മാത്യു(29)വിനെ 2013 സെപ്റ്റംബര്‍ നാലിന് ആറന്മുള സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് നിയമപ്രകാരം വിവാഹം ചെയ്തത്.

publive-image

കുറേ നാള്‍ കഴിഞ്ഞപ്പോള്‍ രതീഷും മാതാവും ചേര്‍ന്ന് പീഡനം തുടങ്ങി. രണ്ടാം പ്രതിയായ മാതാവിന് വേണ്ടി അന്വേഷണം തുടങ്ങി.  ആറന്മുള സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Advertisment