Advertisment

കാത്തിരിക്കാം... ഉയിര്‍പ്പിന്റെ ഞായറിനായി...

author-image
neenu thodupuzha
New Update

'മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്ത ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ലെന്ന് നമുക്കറിയാം. മരണത്തിന് അവന്റെമേല്‍ ഇനി അധികാരമില്ല' (റോമന്‍സ് 6:9)

Advertisment

യേശുവിന്റെ ജനനാഘോഷമായ ക്രിസ്തുമസ് പോലെ തന്നെ ക്രൈസ്തവരുടെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ് ഈസ്റ്റര്‍.

ശൈത്യകാലത്തിന്റെ അവസാനവും വസന്തകാലത്തിന്റെ ആരംഭവും അടയാളപ്പെടുത്തുന്ന ഏപ്രിലില്‍ ആണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ആഘോഷമാണ് ഈസ്റ്ററിന് സവിശേഷമായ ആചാരങ്ങളാണുളളത്. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നതോടൊപ്പം പ്രത്യേക വിഭവങ്ങള്‍ ഒരുക്കി കുടുംബസംഗമങ്ങളും വിരുന്നുകളും സംഘടിപ്പിക്കുന്ന ദിനം കൂടിയാണിത്.

publive-image

റോമാക്കാരാല്‍ ക്രൂശിതനായ യേശുക്രിസ്തു മൂന്നാം ദിനം ഉയിര്‍ത്തെഴുന്നെറ്റെന്നാണ് വിശ്വാസം. ശിക്ഷ നടപ്പാക്കിയ ദുഃഖവെള്ളിക്കു മൂന്നാം ദിനമാണ് ഉയിര്‍പ്പു പെരുന്നാള്‍ ആഘോഷിക്കുന്നത്. പീഢനങ്ങളേറ്റു ക്രൂശില്‍ ജീവന്‍ വെടിഞ്ഞ ശരീരം ഒരു കല്ലറയില്‍ അടക്കം ചെയ്തു. ഇതിനുശേഷം മൂന്നാം നാള്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. തന്റെ ശിഷ്യരിലൊരാളായ മഗ്ദലന മറിയത്തെ സാക്ഷിയാക്കി കല്ലറയില്‍ നിന്ന് മോചനം നേടി സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നു. തിന്മയെയും മരണത്തെയും പരാജയപ്പെടുത്തിയ ദൈവത്തിന്റെ യഥാര്‍ത്ഥ പുത്രനാണെന്ന് പുനരുത്ഥാനം തെളിയിക്കുന്നു.

ക്രൈസ്തവരുടെ അമ്പതു നോമ്പിന്റെ അവസാനം കൂടിയാണ് ഈസ്റ്റര്‍. ഈ ദിനത്തിന് മുമ്പുള്ള ഏഴു ദിനങ്ങളും വിശ്വാസികള്‍ ഏറെ വിശുദ്ധമായി കണക്കാക്കപ്പെടുന്നു. ഈസ്റ്ററിന് ഒരാഴ്ച മുമ്പുള്ള ഓശാന ഞായറാഴ്ചയാണ് വിശുദ്ധ വാരം ആരംഭിക്കുന്നത്. യേശുക്രിസ്തു തന്റെ അനുയായികളോടൊപ്പം അവസാനത്തെ അത്താഴം കഴിച്ചതായി കരുതപ്പെടുന്ന പെസഹാ വ്യാഴവും തുടര്‍ന്ന് ദുഃഖവെള്ളിയും കടന്ന് ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കപ്പെടുന്നു.

publive-image

ക്രിസ്മസ് പോലെ ഒരു നിശ്ചിത തീയതിയെ അടിസ്ഥാനമാക്കിയല്ല ഈസ്റ്റര്‍ ആഘോഷം. ചാന്ദ്രകാലങ്ങള്‍ അനുസരിച്ച് അതിനു മാറ്റം വരും. ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും അലങ്കരിച്ച ഈസ്റ്റര്‍ മുട്ടകള്‍ വിതരണം ചെയ്യുകയും ചെയ്യും. ദേവാലയങ്ങളില്‍ പ്രത്യേക കുര്‍ബ്ബാനകളും പ്രാര്‍ത്ഥനാശുശ്രൂഷകളും നടക്കും. പുനരുത്ഥാനത്തിന്റെ പ്രതീക്ഷയും വിശ്വാസവും ഉറപ്പിക്കുന്ന ആഘോഷം കൂടിയാണ് ഈസ്റ്റര്‍

മരണത്തെ കീഴടക്കി യേശു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ആഹ്ലാദവുമായി ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍, ദിവ്യബലി, കുര്‍ബാന, തിരുകര്‍മ്മങ്ങള്‍ എന്നിവ നടത്തും. ക്രൂശിക്കപ്പെടുമ്പോള്‍ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ പ്രതീക്ഷയര്‍പ്പിക്കുക എന്ന മഹത്തായ സന്ദേശവും ഈസ്റ്റര്‍ നല്‍കുന്നു.

Advertisment