Advertisment

വിഷുവിന് നല്ല നാടന്‍ ഇടിച്ചക്ക  തോരന്‍ തയാറാക്കിയാലോ...

author-image
neenu thodupuzha
New Update

ചക്ക എല്ലാവര്‍ക്കും ഒരേ പോലെ പ്രിയപ്പെട്ട ഒന്നാണ്. ചക്ക കൊണ്ട് മലയാളികള്‍ തയാറാകാത്ത വിഭവങ്ങളില്ല. ഈ വിഷുവിന് ഇടിച്ചക്ക തോരന്‍ അല്‍പം വ്യത്യസ്തമായി തയാറാക്കാം.

Advertisment

publive-imageചേരുവകൾ:

 

ഇടിച്ചക്ക: 1

ഇഞ്ചി: 1

ചെറിയ കഷണം വെളുത്തുള്ളി: 2

ജീരകം: 1/4 ടീസ്പൂണ്‍

പച്ചമുളക്: 2-3

എണ്ണം ചെറിയ ഉള്ളി: 4-5 എണ്ണം

തേങ്ങ ചിരകിയത്: 1/2 കപ്പ്

ചുവന്ന മുളക്: 2 എണ്ണം

മഞ്ഞള്‍ പൊടി: 1/2 ടീസ്പൂണ്‍

കടുക്: 1/4 ടീസ്പൂണ്‍

കറിവേപ്പില: 1

തണ്ട് വെളിച്ചെണ്ണ: 1 ടീസ്പൂണ്‍ ഉപ്പ് പാകത്തിന്

ഇടിചക്ക ചെറിയ കഷ്ണങ്ങളാക്കി തൊലി കളഞ്ഞ് ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. 1/4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് 1-2 വിസില്‍ വേവിക്കാന്‍ ശ്രദ്ധിക്കണം. പിന്നീട് അത് അടുപ്പില്‍ നിന്ന് മാറ്റി അമ്മിയില്‍ നല്ലതുപോലെ ഇടിച്ചെടുക്കണം. ഇതിലേക്ക് തേങ്ങ ചിരകിയത് കുറച്ച് ചതച്ച് ചേര്‍ക്കണം.

ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, ജീരകം, 1/4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ യോജിപ്പിച്ച് നന്നായി മിക്സ് ചെയ്യാം. ഇത് ചക്കയിലേക്ക് ചേര്‍ക്കുക. പിന്നീട് ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കിയ ശേഷ ഉണക്കമുളക് കടുക് കറിവേപ്പില പൊട്ടിക്കുക.

publive-image

ശേഷം തേങ്ങയും ചക്കയും നല്ലതുപോലെ മിക്സ് ചെയ്ത് ചെറിയ ചൂടില്‍ വേവിക്കുക. അവസാനം കറിവേപ്പിലയും 1 ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റണം. ഉപ്പ് ആവശ്യത്തിന് മിക്സ് ചെയ്ത് ഉപയോഗിക്കാം.

Advertisment