Advertisment

കാറിൽ ഓട്ടോ ഉരസിയതിനെ ചൊല്ലി തർക്കം; ആലുവയിൽ യുവാക്കൾക്ക് കല്ലും വടിയുംകൊണ്ട്  ക്രൂര മർദ്ദനം, സി.സി. ടിവി ദൃശ്യങ്ങൾ പുറത്ത്

author-image
neenu thodupuzha
Updated On
New Update

ആലുവ: കാറിൽ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനമേറ്റു. ഇന്നലെ വൈകിട്ട് ആറരയ്ക്കാണ് സംഭവം.

Advertisment

ഏലൂക്കര സ്വദേശികളായ നസീഫിനും സുഹൃത്ത് ബിലാലിനുമാണ് മര്‍ദ്ദനമേറ്റത്. ഓട്ടോറിക്ഷാ ഡ്രൈവറും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് മർദ്ദിച്ചത്.

publive-image

കല്ലും വടിയും കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഒരാളെ റോഡിലിട്ട് ചവിട്ടുന്നുമുണ്ട്.  ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്ന് വീണ്ടും ആക്രമിച്ചു. മർദ്ദനമേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടി. കേസിൽ ആലുവ പോലീസ്  അന്വേഷണം ആരംഭിച്ചു.

Advertisment