Advertisment

കെഎസ്‌ഇബി നഷ്ടത്തിൽ, സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി; യൂണിറ്റിന്  80 പൈസ വരെ കൂടിയേക്കും 

author-image
neenu thodupuzha
New Update

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. കെ എസ്‌ഇബി നഷ്ടത്തിലാണ്. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും തിരിച്ചടിയായതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ 6.6 ശതമാനം നിരക്ക് കൂട്ടിയിരുന്നു.

Advertisment

കമ്പനികള്‍ കൂടിയ വിലയ്ക്കാണ് വൈദ്യുതി തരുന്നത്. അതേ സമയം സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടിയാകുന്ന നിരക്ക് വര്‍ധനയുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

publive-image

യൂണിറ്റിന് 25 പൈസമുതല്‍ 80 പൈസ വരെ കൂടിയേക്കും. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യതയുണ്ട്.  വൈദ്യുതി നിരക്ക് കൂട്ടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. റെഗുലേറ്ററി കമ്മിഷൻ  തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഏപ്രില്‍ ഒന്നിനായിരുന്നു പുതിയ നിരക്കുകള്‍ നിലവില്‍ വരേണ്ടത്.

Advertisment