Advertisment

ഭാഗിക പണിമുടക്ക്: ജീവനക്കാർക്കെതിരെ നടപടിയെടുത്ത് മാനേജ്മെന്റ്; ഉടൻ വീണ്ടും സമരത്തിനെന്ന് യൂണിയൻ

author-image
neenu thodupuzha
New Update

കുവൈറ്റ്: തിങ്കളാഴ്ച്ച രണ്ട് മണിക്കൂർ നീണ്ടുനിന്ന ഭാഗിക പണിമുടക്കിനെത്തുടർന്ന് കമ്പനിയുടെ സീനിയർ മാനേജ്‌മെന്റ് ചില ജീവനക്കാർക്കെതിരെ  നടപടികൾ ആരംഭിച്ചതായി കുവൈറ്റ് എയർവേയ്‌സ് അസോസിയേഷന്റെയും  അനുബന്ധ സ്ഥാപനങ്ങളുടെയും തലവൻ തലാൽ അൽ-ഹജ്‌രി പറഞ്ഞു.

Advertisment

ദൈനംദിന ഫ്ലൈറ്റ് ഷെഡ്യൂൾ റദ്ദാക്കിയതായും ചില ജീവനക്കാരെ ഏകപക്ഷീയമായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയതായും അൽ-ഹജ്‌രി അറിയിച്ചു.

publive-image

എന്നാൽ,  മാനേജ്‌മെന്റിന്റെ  സ്വേച്ഛാപരമായ പെരുമാറ്റത്തിന്റെ ഫലമായി യൂണിയൻ വെറുതെ നിൽക്കില്ലെന്ന് യൂണിയൻ നേതാവ് പ്രതികരിച്ചു. പ്രത്യേകിച്ച് കുവൈറ്റ് രാജ്യത്തിന്റെ ഭരണഘടനയിലും തൊഴിൽ നിയമത്തിലും പറയുന്നതനുസരിച്ച്  പണിമുടക്ക് സംഘടിപ്പിച്ചതിനാൽ  വിമാനങ്ങൾ നിർത്തുകയോ യാത്രക്കാരുടെ ബോർഡിംഗ് തടസ്സപ്പെടുത്തുകയോ ചെയ്തിട്ടില്ല.  ഉടൻ പ്രഖ്യാപിക്കുന്ന പുതിയ സംവിധാനവുമായി യൂണിയൻ പുതിയ സമരത്തിനൊരുങ്ങുകയാണെന്നും യൂണിയൻ നേതാവ് അറിയിച്ചു.

publive-image

Advertisment