Advertisment

കൊല്ലം-തേനി ദേശീയ പാതയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: രണ്ടു പേര്‍ മരിച്ചു 

author-image
neenu thodupuzha
New Update

ചാരുംമൂട്: കൊല്ലം-തേനി ദേശീയ പാതയില്‍ ചാരുംമൂട് പത്തിശേരില്‍ ക്ഷേത്രത്തിനു മുന്‍വശം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു.

Advertisment

കുട്ടിയുള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷാ ഡ്രൈവര്‍ ചുനക്കര തെരുവുമുക്ക് കിഴക്കേവിളയില്‍ ചോണേത്ത് അജ്മല്‍ഖാന്‍ (തമ്പി-57) ഓട്ടോ റിക്ഷയില്‍ യാത്ര ചെയ്ത ചുനക്കര തെക്ക് രാമനിലയത്തില്‍ തങ്കമ്മ (75) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ചുനക്കര നടുവില്‍ തെക്കണശേരി തെക്കതില്‍ ദിലീപ് ഭവനം മണിയമ്മ (57)യെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

publive-image

ചെന്നൈയില്‍ ജോലി ചെയ്യുന്ന പ്രബിനും ഭാര്യയും കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. കൊല്ലം പുത്തൂരേക്ക് പോവുകയായിരുന്നു ഇവര്‍.  ചാരുംമൂട്ടില്‍ നിന്ന് ചുനക്കരയ്ക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. എതിര്‍ദിശയില്‍ നിന്നു വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ സഞ്ചരിച്ചിരുന്ന വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. കാറിന്റെ മുന്‍ ഭാഗവും തകര്‍ന്നു. കാറിടിച്ച് വൈദ്യുതി പോസ്റ്റും ഒടിഞ്ഞു. കാറിനുള്ളിലെ സുരക്ഷാ ബാഗ് പൊട്ടിയിട്ടുണ്ട്.

അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷയില്‍ കുടുങ്ങിക്കിടന്നവരെ 15 മിനിറ്റോളം കഴിഞ്ഞാണ് പുറത്തെടുത്തത്. ഇവരെ കാറിലും ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. അനില്‍കുമാര്‍ സഞ്ചരിച്ചിരുന്ന പഞ്ചായത്തിന്റെ ജീപ്പിലുമായാണ് കറ്റാനത്തുള്ള സ്വകാര്യാശുപത്രിയില്‍ എത്തിച്ചത്.

ചാരുംമൂട്ടിലും ചുനക്കര തെരുവുമുക്കിലുമായി വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഓടിച്ചുവരികയാണ് അജ്മല്‍ഖാന്‍. ചാരുംമൂട്ടില്‍ നിന്നും സാധനം വാങ്ങാനാനെത്തി മടങ്ങുകയായിരുന്നു തങ്കമ്മയും മണിയമ്മയും. ഷൈലയാണ് അജ്മലിന്റെ ഭാര്യ. മക്കള്‍: അഫ്‌സല്‍ ഖാന്‍, ആയിഷ. പരേതനായ രാമന്‍ നായരാണ് തങ്കമ്മയുടെ ഭര്‍ത്താവ്. മക്കള്‍: ഗോപാലകൃഷ്ണന്‍ നായര്‍, ശിവന്‍, തുളസി, നാരായണന്‍ നായര്‍, രജനി.

Advertisment