Advertisment

130 വര്‍ഷത്തേക്കുള്ള ബാറ്ററിയെത്തുന്നു; ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 1000 കിലോ മീറ്റര്‍ വരെ

author-image
neenu thodupuzha
New Update

ബീജിങ്: ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 1000 കിലോ മീറ്റര്‍ വരെ ഉപയോഗിക്കാവുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ് കമ്പനി ഗോഷന്‍ ഹൈടെക്ക്. ആകെ 20 ലക്ഷം കിലോ മീറ്റര്‍ വരെ ഉപയോഗിക്കാവുന്ന ലിഥിയം അയണ്‍, മാംഗനീസ്, ഫോസ്‌റ്റേറ്റ് (എല്‍എംഎഫ്പി) ബാറ്ററിയാണ് വികസിപ്പിച്ചത്. 2024 വ്യവസായിക അടിസ്ഥാനത്തില്‍ ഉത്പാദനം ആരംഭിക്കും.

Advertisment

publive-image

വര്‍ഷം 15,000 കിലോ മീറ്റര്‍ ഓടുന്ന കാറിന് 130 വര്‍ഷം ഉപയോഗിക്കാന്‍ പര്യാപതമാണ് ഈ ബാറ്ററിയെന്നും കമ്പനി അറിയിച്ചു. ബാറ്ററിയുടെ സുരക്ഷാ പരിശോധനകളെല്ലാം വിജയകരമായിരുന്നു.

കാലിഫോര്‍ണിയ ആസ്ഥാനമായ കമ്പനിയുടെ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണമാണ് ഫലം കണ്ടത്. ഗതാഗത രംഗത്തും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിലും വഴിത്തിരിവാകുന്ന കണ്ടുപിടിത്തമാണിതെന്നും കമ്പനി അവകാശപ്പെടുന്നു.

Advertisment