Advertisment

ചിക്കന്‍ വീട്ടിലുണ്ടോ? മലായ് ചിക്കന്‍ തയാറാക്കിയാലോ...

author-image
neenu thodupuzha
New Update

മലായ് ചിക്കന്‍ ടിക്ക എല്ലാവര്‍ക്കും ഇഷ്ടമായിരിക്കുമല്ലോ? അധികം സ്‌പൈസിയും അധികം ക്രീമിയുമല്ലാത്ത ഈ വിഭവം എല്ലാവര്‍ക്കും ഇഷ്ടപ്പെടും. കുട്ടികള്‍ക്ക് നല്‍കാന്‍ പറ്റിയ ഒരു ബെസ്റ്റ് ചിക്കന്‍ വിഭവമാണിത്. മലായ് ചിക്കന്‍ ടിക്ക എങ്ങനെ തയാറാക്കാം, എന്താണ് ഇതിന്റെ രുചിക്കൂട്ടെന്ന് നോക്കാം...

Advertisment

publive-image

ബോണ്‍ലെസ് ചിക്കന്‍ - 500 ഗ്രാം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍

നാരങ്ങ നീര് - 2 ടീസ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

തൈര് - 4 ടീസ്പൂണ്‍

ചീസ് സ്‌പ്രെഡ് - 3 ടീസ്പൂണ്‍

കശുവണ്ടി - 12 എണ്ണം

ഫ്രഷ് ക്രീം - 5 ടീസ്പൂണ്‍

പച്ചമുളക് - 1/2 1

വെളുത്ത കുരുമുളക് - 1/2 ടീസ്പൂണ്‍

ഗരം മസാല - 1/2 ടീസ്പൂണ്‍

ഏലക്ക - 1/2 ടീസ്പൂണ്‍

ജാതിക്ക പൊടി - 1/4 ടീസ്പൂണ്‍

മല്ലിയില - 1 ടീസ്പൂണ്‍

നെയ്യ്/എണ്ണ - 1 ടീസ്പൂണ്‍

എങ്ങനെ തയാറാക്കാം

ചിക്കനില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും നാരങ്ങാനീരും ചേര്‍ത്ത് മാരിനേറ്റ് ചെയ്ത് 15 മിനിറ്റ് വയ്ക്കണം. കുതിര്‍ത്ത കശുവണ്ടി, ഫ്രഷ് ക്രീം, മുളക്, ഏലയ്ക്ക വിത്ത് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കണം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി, ബാക്കിയുള്ള ചേരുവകള്‍ കൂടി ചേര്‍ക്കണം.

ചിക്കന്‍ ഇതില്‍ മിക്‌സ് ചെയ്ത് 1 മണിക്കൂര്‍ അല്ലെങ്കില്‍ 4 മണിക്കൂര്‍ വരെ വയ്ക്കണം. ശേഷം ഒരു പാനില്‍ കുറച്ച് നെയ്യ്/എണ്ണ ഒഴിച്ച് ചിക്കന്‍ വേകുന്നത് വരെ വഴറ്റണം.

നാന്‍, പറാത്ത എന്നിവയുടെ കൂടെ മലായ് ചിക്കന്‍ കഴിക്കാം. അതിനൊപ്പം കുറച്ച് സവാള അരിഞ്ഞിട്ട്, മിന്റ് ചട്ണിയോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും ചട്ണിയോ ചേര്‍ക്കുന്നത് നല്ലതാണ്.

Advertisment