Advertisment

ജിംനേഷ്യത്തില്‍ സ്‌ഫോടക വസ്തു എറിഞ്ഞതിനെത്തുടർന്ന് സംഘർഷം; ചേര്‍ത്തലയില്‍ വീടുകളും വാഹനങ്ങളും തകര്‍ത്ത സംഭവത്തിൽ ആറ് പേര്‍ അറസ്റ്റില്‍

author-image
neenu thodupuzha
New Update

ചേര്‍ത്തല: ചേര്‍ത്തലയില്‍ വീടുകളും വാഹനങ്ങളും തകര്‍ത്ത കേസില്‍ ആറ് പേരെക്കൂടി പോലീസ് അറസറ്റ് ചെയ്തു. വയലാര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ കളവംകോടം ചെട്ടിശേരിച്ചിറ സുരാജ് (27), ഒന്നാം വാര്‍ഡ് കുളവന്‍ചിറ രാഹുല്‍ (25), ചേര്‍ത്തല നഗരസഭ എട്ടാം വാര്‍ഡില്‍ കൂമ്പേല്‍ അഭിരാം (29), കുത്തിയതോട് പഞ്ചായത്ത് ആറാം വാര്‍ഡില്‍ നന്ദനം വീട്ടില്‍ അനന്ത കൃഷ്ണന്‍ (26), പട്ടണക്കാട് പഞ്ചായത്ത് 12 -ാം വാര്‍ഡില്‍ പുല്‍പാറ കോളനിയില്‍ രാഹുല്‍ (27), അഞ്ചാം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാഹുല്‍ (31) എന്നിവരാണ് പിടിയിലായത്.

Advertisment

publive-image

സംഭവവുമായി ബന്ധപ്പെട്ട് അയ്യപ്പഞ്ചേരി ചെറുവാരണം ഷാന്‍ നിവാസില്‍ ഷാനി (35)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒമ്പതിന് വടക്കേ കുരിശടിക്ക് സമീപമുള്ള ജിംനേഷ്യത്തില്‍ സ്‌ഫോടക വസ്തു എറിഞ്ഞതിന്റെ തുടര്‍ച്ചയാണ് അക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

ഇരുചക്ര വാഹനത്തിലെത്തിയവരാണ് ജിംനേഷ്യത്തിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത്. സംഭവത്തില്‍ കളവംകോടം സ്വദേശി പ്രസീദിന് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ദേശീയ പാതയില്‍ ഒറ്റപ്പുന്ന കവലയ്ക്ക് സമീപം രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടി. പിന്നീട് വയലാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് ഗണേഷ് നികര്‍ത്ത് രഞ്ജിത്തി(26)ന് എയര്‍ഗണ്ണിന് വെടിയേറ്റു. വയലാറിലായിരുന്നു സംഭവം. തുടര്‍ന്ന് ചേര്‍ത്തല, മുഹമ്മ, തണ്ണീര്‍മുക്കം എന്നിവിടങ്ങളില്‍ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. വീട്ടുപകരണങ്ങളും വാഹനങ്ങളും തല്ലിത്തകര്‍ത്തു.

ഒളിവിലായിരുന്ന പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ചേര്‍ത്തല സി.ഐ ബി. വിനോദ് കുമാര്‍, എ.ഐ മാരായ വി.ജെ ആന്റണി, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

Advertisment