Advertisment

പത്തനംതിട്ടയിൽ പോപ്പുലര്‍ ഫിനാന്‍സ് ബ്രാഞ്ചുകള്‍ക്കായി വാടകയ്‌ക്കെടുത്ത കെട്ടിടങ്ങള്‍ വിട്ടുനല്‍കാന്‍ നടപടി

author-image
neenu thodupuzha
New Update

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സിന്റെ ജില്ലയിലെ 41 ബ്രാഞ്ച് ഓഫീസുകളിലെ കണ്ടുകെട്ടിയ സാധനസാമഗ്രികള്‍ മറ്റൊരിടത്തേക്കു മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കലക്ടര്‍ ദിവ്യ എസ്.  അയ്യരുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു.

Advertisment

publive-image

കെട്ടിട ഉടമസ്ഥരുടെ സഹകരണത്തോടെ കോടതിനടപടികള്‍ കര്‍ശനമായി പാലിച്ച് സാധനങ്ങള്‍ മാറ്റാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

സാധനങ്ങള്‍ മാറ്റിസൂക്ഷിക്കുന്ന സ്ഥലം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പര്യാപ്തമാണോ എന്ന് ഉറപ്പുവരുത്തണം. വസ്തുവിവരപ്പട്ടിക അനുസരിച്ചുള്ള സാധനങ്ങളെല്ലാം കണക്കില്‍പെടുത്തി മാറ്റുന്നുണ്ടെന്നും ഉറപ്പ് വരുത്തണം.

കാതലായ വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും കണ്ടുകെട്ടിയ വസ്തുക്കള്‍ സ്ഥലം മാറ്റുമ്പോള്‍ മാര്‍ക്ക് ചെയ്ത് സൂക്ഷിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. സാധനങ്ങള്‍ കൈമാറ്റം ചെയ്യുമ്പോള്‍ മഹസര്‍ തയാറാക്കുമെന്നും താക്കോല്‍ കൈമാറി അതത് ഉടമസ്ഥരില്‍ നിന്നും കൈപ്പറ്റി രസീത് വാങ്ങുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം.  ഈ വിഷയത്തില്‍ കക്ഷികളുമായി ചര്‍ച്ച ചെയ്യുന്നതിന് കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും.

Advertisment