Advertisment

കുളനടയില്‍ വിദ്യാര്‍ഥികളടക്കം ഒമ്പതു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു: ആക്രമണം നടത്തിയ നായ ചത്തു

author-image
neenu thodupuzha
New Update

പന്തളം: കുളനട പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികളടക്കം ഒമ്പതു പേരെ തെരുവ് നായ കടിച്ചു. ഉളനാട്, അമ്പലക്കടവ്, തുമ്പമണ്‍താഴം പ്രദേശങ്ങളിലായിട്ടാണ് ഒമ്പതു പേര്‍ക്ക് ഇന്നലെ രാവിലെ നായയുടെ കടിയേറ്റത്.

Advertisment

publive-image

അമ്പലക്കടവ് മണ്ണില്‍ മുകടിയില്‍ മീവന്‍ (14), പുഴിക്കുന്നില്‍ ചന്ദ്രന്‍ (70), വയക്കല്‍ പടിഞ്ഞാറ്റതില്‍ കലാധരന്‍ നായര്‍ (53), തുമ്പമണ്‍ താഴം പള്ളിയില്‍ വിട്ടില്‍ ശ്രീകുമാര്‍ (63), തൊണ്ടത്ര വില്ലയില്‍ ചെറിയാന്‍ തോമസ് (73), തുമ്പമണ്‍ നോര്‍ത്ത് പൊള്ളന്‍മല മേമുറിയില്‍, ഓമന രാജന്‍ (62), ഉളനാട് ശ്രീരാമ ഭവന്‍ രാമചന്ദ്രന്‍ പിള്ള (72), ഓമര നില്‍ക്കുന്നതില്‍ ഷൈലജ (61), അയനിനില്‍ക്കുന്നതില്‍ ബീന (48) എന്നിവര്‍ക്കാണ് കടിയേറ്റത്.

രാവിലെ എട്ടരയോടെ ഉളനാട്ടിലും പിന്നീട് അമ്പലക്കടവ്, തുമ്പമണ്‍ താഴം എന്നിവിടങ്ങളില്‍ വീട്ടുമുറ്റത്ത് നിന്നവരെയും വഴിയാത്രക്കാരെയും വിദ്യാര്‍ത്ഥികളെയുമാണ്  നായ കടിച്ചത്.

നായയുടെ ആക്രമണത്തില്‍ പരുക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി ചികിത്സ തേടി. അക്രമകാരിയായ നായയെ നാട്ടുകാര്‍ പിടികൂടിയെങ്കിലും പിന്നീട് ചത്തു.

 

Advertisment