Advertisment

രണ്‍ജിത്ത് ശ്രീനിവാസ് വധം: സാക്ഷി വിസ്താരം പുനരാരംഭിച്ചു

author-image
neenu thodupuzha
New Update

മാവേലിക്കര: ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ.രണ്‍ജിത്ത്ശ്രീനിവാസ് വധക്കേസില്‍ സാക്ഷി വിസ്താരം മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പുനരാരംഭിച്ചു.

Advertisment

പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും എട്ടാം സാക്ഷിയായി രണ്‍ജിത്തിന്റെ മകള്‍ ഹൃദ്യയുടെ ക്രോസ് വിസ്താരമാണ് ഇന്നലെ പൂര്‍ത്തിയായത്. മകളുടെ മുന്നില്‍ വച്ചാണ് രണ്‍ജിത്തിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതികളെ തിരിച്ചറിയല്‍ പരേഡില്‍ മകള്‍ തിരിച്ചറിഞ്ഞിരുന്നു.

publive-image

രണ്‍ജിത്തിന്റെ സഹോദരന്‍ അഭിജിത്തിനെ ഇന്ന് വിസ്തരിക്കും. 2021 ഡിസംബര്‍ 19നായിരുന്നു കൊലപാതകം. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പ്രതികളും നിലവില്‍ മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലാണ്. ശക്തമായ സുരക്ഷയാണ് കോടതിയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ്.ജി പടിക്കല്‍, അഭിഭാഷകരായ ശ്രീദേവിപ്രതാപ്, ശില്‍പാശിവന്‍ എന്നിവരാണ് ഹാജരാകുന്നത്.

Advertisment