Advertisment

ഗ്രാമിന് 12000 മുതല്‍ 15000 രൂപ വിലയിൽ വിൽപ്പന; 18.053 ഗ്രാം എം.ഡി.എം.എയും  കഞ്ചാവുമായി  ആലപ്പുഴയിൽ യുവാവ് അറസ്റ്റിൽ

author-image
neenu thodupuzha
New Update

ആലപ്പുഴ: കുട്ടനാട്ടിലെ നീലംപേരൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ മാരക രാസ ലഹരിയായ 18.053 ഗ്രാം എം.ഡി.എം.എയും കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. നീലംപേരൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ചക്കച്ചംപാക്ക പുഞ്ചയില്‍ വീട്ടില്‍ ബിബിന്‍ ബേബി(26)യെയാണ് ആലപ്പുഴ എക്‌സൈസ് ഇന്റലിജന്‍സും കുട്ടനാട് റേഞ്ച് പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്.

Advertisment

publive-image

ബിബിന്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം.  ബംഗളരു, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എം.ഡി.എം.എ.   വാങ്ങിയതിനു ശേഷം കുട്ടനാട്ടില്‍ എത്തിച്ച് ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

നവ മാധ്യമങ്ങള്‍ വഴി ഗ്രാമിന് 12000 മുതല്‍ 15000 രൂപ വരെയുള്ള നിരക്കിലാണ് വില്പന നടത്തിയിരുന്നത്. ബിബിന്റെ കൈയ്യില്‍ നിന്നും 3000 രൂപയും എക്‌സൈസ് കണ്ടെടുത്തു. ചെറിയ പുസ്തകത്തില്‍ മയക്കുമരുന്ന് വാങ്ങിയവരുടേയും പണം നല്‍കാനുള്ളവരുടെയും വിവരം എഴുതി സൂക്ഷിച്ചായിരുന്നു ഇയാള്‍ മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

കാവാലം, നീലംപേരൂര്‍ , ഈര ഭാഗങ്ങളില്‍ മയക്കുമരുന്നിന്റെ ഉപയോഗവും വിതരണവും വ്യാപകമാകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിബിന്‍ ഒരാഴ്ചയായി എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നീരിക്ഷണത്തിലായിരുന്നു. കുട്ടനാട് മേഖലയില്‍ നിന്നും എക്‌സൈസ് കണ്ടെടുക്കുന്ന വലിയ രാസ ലഹരി കേസാണിത്.

കുട്ടനാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി 11.30 ഓടെ നടത്തിയ പരിശോധനയില്‍ എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ഫെമിന്‍.ജി , പ്രിവന്റീവ് ഓഫീസര്‍മാരായ എം.ആര്‍. സുരേഷ്, റോയി ജേക്കബ്ബ്, അലക്‌സാണ്ടര്‍.ജി, ഫാറൂക്ക് അഹമ്മദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ വിജയകുമാര്‍, രതീഷ് ആര്‍, ജോസഫ് തോമസ്സ്, സനല്‍ സിബിരാജ് എന്നിവര്‍ പങ്കെടുത്തു.

Advertisment