Advertisment

രണ്‍ജിത്ത് ശ്രീനിവാസ് വധം: സഹോദരന്റെ വിസ്താരം പൂര്‍ത്തിയായി

author-image
neenu thodupuzha
New Update

മാവേലിക്കര: ഒ.ബി.സി മോര്‍ച്ച മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസ് വധ ക്കേസില്‍ രണ്‍ജിത്തിന്റെ സഹോദരനായ അഭിജിത്ത് ശ്രീനിവാസിന്റെ സാക്ഷി വിസ്താരം മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ജി.ശ്രീദേവി മുമ്പാകെ പൂര്‍ത്തിയായി.

Advertisment

publive-image

സംഭവസമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നെന്നും കൃത്യത്തില്‍ ഉള്‍പ്പെട്ട രണ്ടു പേരെ താന്‍ കണ്ടെന്നും രണ്‍ജിത്തിനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോയത് താനായിരുന്നുവെന്നും അഭിജിത്ത് പോലിസ് മുമ്പാകെ മൊഴി കൊടുത്തിരുന്നു. കൂടാതെ തിരിച്ചറിയല്‍ പരേഡില്‍ പ്രതികളെ അഭിജിത്ത് തിരിച്ചറിഞ്ഞിരുന്നു.

രണ്‍ജിത്തിന്റെ വീടിന് സമീപം താമസിക്കുന്ന ആളെയും വിസ്തരിച്ചു. നിലവിളി കേട്ട് ഓടി വന്ന താന്‍ രണ്‍ജിത്ത് ശ്രീനിവാസ് രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടിരുന്നതായി സാക്ഷി പോലിസ് മുമ്പാകെ മൊഴി കൊടുത്തിരുന്നു.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നുമുള്ള സി.സി.ടിവി ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ ഉള്‍പ്പെടെയുള്ള സാക്ഷി കളെ ചൊവ്വാഴ്ച വിസ്തരിക്കും. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ്.ജി.പടിക്കല്‍, ശ്രീദേവി പ്രതാപ്, ശില്‍പാശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.

Advertisment