Advertisment

തൊടുപുഴയിൽ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പത്തു വയസുകാരനെ തെരുവുനായ കടിച്ചു

author-image
neenu thodupuzha
Updated On
New Update

തൊടുപുഴ: ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പത്തുവയസുകാരനെ തെരുവുനായ കടിച്ചു പരുക്കേല്‍പ്പിച്ചു. പരുക്കേറ്റ കുട്ടിയുമായി രക്ഷിതാക്കള്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിയെങ്കിലും ആദ്യതവണ നല്‍കേണ്ട പ്രതിരോധ കുത്തിവയ്പു നല്‍കി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുകയായിരുന്നു.

Advertisment

publive-image

പിന്നീട് രാത്രിയോടെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച് രണ്ടാംഘട്ട പ്രതിരോധ കുത്തിവയ്പ്പു നല്‍കി. കഞ്ഞിക്കുഴി പഞ്ചായത്തില്‍ വെണ്‍മണി കുളമ്പിള്ളിയില്‍ സിജോയുടെ മകന്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ഡിലീഷിനെയാണ് തെരുവുനായ ആക്രമിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ വെണ്‍മണി ജംഗ്ഷനു സമീപമായിരുന്നു സംഭവം. സ്‌കൂള്‍ വിട്ടുവന്നതിനുശേഷം ട്യൂഷനുപോയ ഡിലീഷും സഹോദരങ്ങളും വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഇതിനിടെയാണ് മുന്നിലായി നടന്നു പോയ ഡിലീഷിനെ തെരുവുനായ ആക്രമിച്ചത്. നിലവിളി കേട്ട് വെണ്‍മണി ജംഗ്ഷനിലുണ്ടായിരുന്നവര്‍ ഓടിയെത്തി നായ്ക്കളെ തുരത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

പിന്നീട് ജീപ്പില്‍ ഡിലീഷിനെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍, ആദ്യ ഡോസിനുശേഷം രണ്ടാം ഡോസിനുള്ള മരുന്നില്ലാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുകയായിരുന്നുവെന്ന് പിതാവ് സിജോ പറഞ്ഞു.

Advertisment