Advertisment

ജയറാമുമായി എനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു, പരസ്പരം വളരെ സ്നേഹമുണ്ടായിരുന്നു, ഞാന്‍ ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങളോട് കൂടുതല്‍ ചേര്‍ന്നുനിന്നത് ജയറാമായിരുന്നു, വളരെ അടുത്ത ബന്ധമാണ് ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്, എന്നാല്‍, ഏഴ് കൊല്ലമായി ഞങ്ങള്‍ മിണ്ടിയിട്ട്, ഇനി ഒരുമിച്ച് നിങ്ങളുടെ കൂട്ടുകെട്ട് സിനിമയില്‍ കാണാന്‍ സാധിക്കുമോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്, പക്ഷേ അതിനുള്ള സാധ്യതയില്ല, ജയറാമും അത് ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്ന് രാജസേനന്‍ 

author-image
neenu thodupuzha
New Update

സംവിധായകന്‍ രാജസേനന്‍-ജയറാം കൂട്ടുക്കെട്ടുകള്‍ മലയാള സിനിമയില്‍ ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. രണ്ടുപേരും തമ്മിലുള്ള സൗഹൃദവും ഒരു കാലത്ത് തിളങ്ങി നിന്നതുമാണ്. ജയറാം അഭിനയിച്ച രാജസേനന്‍ ചിത്രങ്ങളെല്ലാം തന്നെ ഇന്നും പ്രേക്ഷക മനസില്‍ തങ്ങി നില്‍ക്കുന്നവയുമാണ്.

Advertisment

എന്നാല്‍, ചില സൗഹൃദങ്ങള്‍ ഇപ്പോഴും അതേ പോലെ തുടരുന്നവരുമുണ്ട്. ചില കൂട്ടുക്കെട്ടുകള്‍ പാതി വഴിയില്‍ നിലച്ചിട്ടുമുണ്ട്. മലയാള സിനിമയിലെ തന്റെ സൗഹൃദങ്ങളെക്കുറിച്ചും ജയറാമിനെക്കുറിച്ചും ഇരുവര്‍ക്കിടയിലുമുണ്ടായ അകല്‍ച്ചയെക്കുറിച്ചും രാജസേനന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ദേയമായിരിക്കുന്നത്. രാജസേനന്റെ വാക്കുകള്‍ ഇങ്ങനെ...

publive-image

''ഒന്നിച്ച് സിനിമകള്‍ ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ ജയറാമുമായി വളരെ അടുപ്പമുള്ള സൗഹൃദമുണ്ടായി. കടിഞ്ഞൂല്‍ കല്യാണം ചെയ്യുന്ന സമയത്ത് തന്നെ ഞങ്ങള്‍ തമ്മില്‍ പത്ത് സിനിമകള്‍ ചെയ്ത അടുപ്പമായിരുന്നു. ആ ചിത്രം ചെയ്യുന്ന സമയത്ത് വളരെയേറെ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. സാമ്പത്തികമായൊക്കെ ഏറെ ബുദ്ധിമുട്ടിയ ചിത്രമായിരുന്നു അത്. ആ ഘട്ടത്തിലൊക്കെ ജയറാമും ഉര്‍വശിയും ഒരുപാട് സഹായിച്ചു.

അഡ്വാന്‍സ് പോലും വാങ്ങാതെയാണ് ഉര്‍വശി ആ സിനിമയില്‍ അഭിനയിച്ചത്.  കടിഞ്ഞൂല്‍ കല്യാണം അന്ന് ഹിറ്റായിരുന്നു. പിന്നാലെ അയലത്തെ അദ്ദേഹം, മേലേപ്പറമ്പില്‍ ആണ്‍വീട് എന്നീ ചിത്രങ്ങള്‍ ഹിറ്റും സൂപ്പര്‍ ഹിറ്റുമായി. അതോടെയാണ് തുടര്‍ന്നും ജയറാമിനൊപ്പം സിനിമകള്‍ ചെയ്യുന്നത്. ഒരു ടീം വര്‍ക്കൗട്ടായാല്‍ പിന്നെ നമ്മള്‍ അതില്‍ പിന്ന് പുറത്തു പോകാന്‍ ആഗ്രഹിക്കില്ല.

publive-image

ജയറാമുമായി എനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു. അതിനും അപ്പുറത്ത് പരസ്പരം വളരെ സ്നേഹമുണ്ടായിരുന്നു. എല്ലാകൂടിയായപ്പോഴാണ് കൂടുതല്‍ സിനിമകള്‍ ജയറാമുമായി ചെയ്തത്. മനപ്പൂര്‍വ്വം മറ്റ് താരങ്ങളെ മാറ്റിനിത്തിയതല്ല. ഞാന്‍ ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങളോട് കൂടുതല്‍ ചേര്‍ന്നുനിന്നത് ജയറാമായിരുന്നു. ഇത്തരത്തില്‍ വളരെ അടുത്ത ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.

എന്നാല്‍, ഏഴ് കൊല്ലമായി ഞങ്ങള്‍ മിണ്ടിയിട്ട്. ഒരു ചെറിയ പിണക്കമാണ് കാരണം. ഇനി ഒരുമിച്ച് നിങ്ങളുടെ കൂട്ടുകെട്ട് സിനിമയില്‍ കാണാന്‍ സാധിക്കുമോ എന്നൊക്കെ പലരും ചോദിക്കാറുണ്ട് പക്ഷേ അതിനുള്ള സാധ്യതയില്ല. ജയറാമും അത് ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഞങ്ങള്‍ക്കിടയില്‍ വഴക്കോ ശത്രുതയോ ഒന്നുമില്ല. സിനിമയിലും രാഷ്ട്രീയത്തിലും ശാശ്വതമായ ശത്രുക്കളില്ലെന്നാണ് പറയുന്നത്. ഒരുപക്ഷേ നിയോഗം പോലെയോ നിമിത്തം പോലെയോ ഒരുപക്ഷേ ഞങ്ങള്‍ വീണ്ടും ഒന്നിച്ചേക്കാം''- രാജസേനന്‍ പറഞ്ഞു.

Advertisment