Advertisment

കൊറോണ വൈറസിനെ കൊല്ലാന്‍ ഉപകരണവുമായി ബംഗളൂരൂ കമ്പനി; ഉപകരണം 99.9 ശതമാനവും ഫലപ്രദം! അംഗീകാരം നല്‍കി യൂറോപ്യന്‍ യൂണിയനും എഫ്ഡിഎയും!

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബംഗളൂരു: രാജ്യമെങ്ങും കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ദിനംപ്രതി രോഗികളുടെയും മരണപ്പെടുന്നവരുടെയും എണ്ണം വര്‍ധിക്കുകയാണ്. ഇതിനിടയില്‍ കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി സ്‌കലീന്‍ സംഘടന ഒരു ഉപകരണം വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

Advertisment

publive-image

സ്‌കലീന്‍ ഹൈപ്പര്‍ചാര്‍ജ്ജ് കോറോണ കാനന്‍ എന്നാണ് ഉപകരണത്തിന് പേര് നല്‍കിയത്. കൊറോണ വൈറസിന്റെ വ്യാപനം ഉള്‍ക്കൊണ്ട് വൈറസിനെ നശിപ്പിക്കാന്‍ ഈ ഉപകരണത്തിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. തുടര്‍ന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(എഫ്ഡിഐ), യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ നിന്നും ഉപകരണത്തിന് അംഗീകാരം ലഭിച്ചു.

ഒരു ചെറിയ ഡ്രം പോലെയാണ് ഈ ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്. ഓഫീസുകള്‍, സ്‌കൂളുകള്‍, മാളുകള്‍, ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍ എന്നിവടങ്ങളിലെ ഉപരിതലങ്ങള്‍ അണുവിമുക്തമാക്കാന്‍ ഈ ഉപകരണം സഹായിക്കുന്നു.

കൊറോണ വൈറസില്‍ അടങ്ങിയിരിക്കുന്ന സ്‌പൈക്ക് പ്രോട്ടീന്‍ , എസ് പ്രോട്ടീന്‍ എന്നിവ നിര്‍വീര്യമാക്കുന്നതിന് ഈ ഉപകരണം 99.9 ശതമാനം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

രോഗം ബാധിച്ച ഒരാളെ സുഖപ്പെടുത്താന്‍ കഴിയില്ലെങ്കിലും മാരകമായ വൈറസ് പടരുന്നത് തടയുന്നതിന് വളരെ ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രോഗബാധിതനായ ഒരാള്‍ ഈ ഉപകരണമുള്ള മുറിയിലേക്ക് നടക്കുമ്പോഴും തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തുവരുന്ന വൈറസിന്റെ ശക്തിയെ ഉപകരണത്തില്‍ അടങ്ങിയ ഇലക്ട്രോണുകള്‍ നിര്‍വീര്യമാക്കും.

ഉപരിതലങ്ങളില്‍ അടങ്ങിയിരിക്കുന്ന വൈറസിനെ നിര്‍നീര്യമാക്കാനും വായു വഴിയുള്ള വൈറസിന്റെ സഞ്ചാരത്തെ തടയാനും ഈ ഉപകരണത്തിന് സാധിക്കും.

covid 19 corona virus
Advertisment