Advertisment

ഇന്ത്യൻ സൈന്യവും ചൈനീസ് ആർമിയും പരസ്‌പരം ഏറ്റുമുട്ടുന്ന നിലയിലേക്ക് ; ലഡാക്കില്‍ ഇന്നലെ സംഭവിച്ചത്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലഡാക്ക്: ഇന്ത്യൻ സൈന്യവും ചൈനീസ് ആർമിയും പരസ്‌പരം ഏറ്റുമുട്ടുന്ന നിലയിലേക്ക് എത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇന്നലെയാണ് സംഭവം.

Advertisment

publive-image

പാൻഗോംഗ് തടാകത്തിന്റെ വടക്കൻ തീരത്തായിരുന്നു ഇത്. എന്നാൽ ഏറ്റുമുട്ടലിന് മുൻപ് തന്നെ ഇരു സേനാവിഭാഗങ്ങളിലെയും ഉന്നതർ തമ്മിൽ നടന്ന പ്രതിനിധി ചർച്ച ഫലം കണ്ടു. ഇതോടെ ഇരുവിഭാഗവും ഏറ്റുമുട്ടലിൽ നിന്നും പൂർണ്ണമായും പിന്മാറി.

Advertisment