കണ്ണൂര്‍ ആയിക്കരയില്‍ മത്സ്യബന്ധന ബോട്ട് തിരയില്‍പ്പെട്ടു; ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Wednesday, July 11, 2018

Image result for ആയിക്കര BOAT

കണ്ണൂര്‍: ആയിക്കരയില്‍ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബോട്ട് തിരയില്‍പ്പെട്ടു. അഞ്ചു പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍നിന്നു മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍നിന്നു മണിക്കൂറില്‍ 35-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനിടയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമാവാനുള്ള സാധ്യത കണക്കിലെടുത്താണു മുന്നറിയിപ്പ്.

×