Advertisment

ഒരു മുത്തശ്ശിയുടെ അവസാനത്തെ ആഗ്രഹം. പോലീസ് അറസ്റ്റ് ചെയ്യണം,ലോക്കപ്പിൽ കിടക്കണം !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

നോക്കണേ ഓരോ ആഗ്രഹങ്ങൾ. പോലീസും കോടതിയുമൊക്കെ ഒഴിവാക്കി സമൂഹത്തിൽ മാന്യമായി ജീവിക്കാനാണ് ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത്. എന്നാൽ ബ്രിട്ടനിലെ 93 വയസ്സുള്ള ഒരു മുത്തശ്ശിയുടെ ആഗ്രഹം അൽപ്പം കടന്നതായിപ്പോയി. തന്നെ പോലീസ് അറസ്റ്റ് ചെയ്തു ലോക്കപ്പിൽ ഇടണമെന്നതായിരുന്നു അവരുടെ ഏറ്റവും വലിയ ആഗ്രഹം.

മാഞ്ചസ്റ്റർ സ്വദേശിനിയായ നാൻസി സ്മിത്ത് എന്ന 93 കാരിയുടെ ആഗ്രഹസഫലീകരണത്തിനായി മക്കളും കൊച്ചുമക്കളും മുട്ടാത്ത വാതിലുകളില്ല. കുറ്റം ചെയ്യാത്ത ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാനോ ലോക്കപ്പിലി ടാനോ നിയമമില്ല.

എങ്കിലും ഒരാളുടെ അന്ത്യാഭിലാഷം എന്ന നിലയിൽ നിരവധി അഭ്യർത്ഥനകൾ മാനിച്ചു ഒടുവിൽ പോലീസ് അവരെ അറസ്റ്റ് ചെയ്യാൻ തയ്യാറാകുകയായിരുന്നു.

'ഞങ്ങൾ നാൻസിയെ അറസ്റ്റ് ചെയ്യാൻ അവരുടെ വീട്ടിലെത്തിയപ്പോഴുള്ള അവരുടെ സന്തോഷം പറഞ്ഞറിയിക്കാൻ പ്രയാസമാണ്. അത്ര പ്രസന്നവതിയായിരുന്നു അവർ. പോലീസ് സ്റ്റേഷനിത്തിക്കഴിഞ്ഞും അവരുടെ ആഹ്ലാദപ്രകടനം അവസാനിച്ചില്ല' - മാഞ്ചസ്റ്റർ ചീഫ് ഇൻസ്‌പെക്ടർ 'ഡെന്നിസ് പായ്' യുടെ വാക്കുകളാണിത്.

അവരുടെ ആഗ്രഹം സാധിച്ചുകൊടുത്തതിലും ആ മുഖത്ത് സന്തോഷം കളിയാടിയതിലും ഞങ്ങൾക്ക് സംതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവരെ വിട്ടയച്ചപ്പോൾ എല്ലാ പോലീസുകാരുടെയും കൈപിടിച്ചു നന്ദിപറയാനും അവർ മറന്നില്ല. നാൻസിയുടെ കൊച്ചുമക്കളുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പോലീസുകാരെ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.

2018 ൽ ആനി എന്ന 104 കാരിയെയും ഇതേപോലെ അവരുടെ ആഗ്രഹപ്രകാരം പോലീസ് അറസ്റ്റ് ചെയ്യുകയും ഒരു മണിക്കൂറിനുശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.

ചിത്രത്തിൽ കാണുക. പോലീസ് അറസ്റ്റ് ചെയ്തപ്പോഴുള്ള അവരുടെ മുഖത്തെ ആഹ്ലാദം.

kanappurangal
Advertisment