Advertisment

റാന്നിയിലെ കോവിഡ് 19 ബാധിച്ച വയോധിക ദമ്പതിമാരെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തക സുഖം പ്രാപിച്ചു !

New Update

കോട്ടയം : റാന്നിയിലെ കോവിഡ് 19 ബാധിച്ച വയോധിക ദമ്പതിമാരെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തക സുഖം പ്രാപിച്ചു. ഇവരുടെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവായി. അതിനാൽ ഇവരെ ഉടന്‍ ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Advertisment

publive-image

മാർച്ച് 24 നാണ് ആരോഗ്യപ്രവര്‍ത്തകയുടെ പരിശോധനാ ഫലം പോസറ്റീവായി കണ്ടത്. തുടര്‍ന്ന് ആശുപത്രിയിൽ ക്വാറന്റൈൻ ചെയ്ത് ചികിത്സ ആരംഭിച്ചു. തുടർന്ന് നടത്തിയ മൂന്ന് പരിശോധനകളും നെഗറ്റീവായിരുന്നു.

തിങ്കളാഴ്ചയാണ് റാന്നിയിലെ ദമ്പതിമാരായ തോമസും (93) മറിയാമ്മയും (88) കോവിഡ് 19 ഭേദമായി ആശുപത്രി വിട്ടത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ പരിചരിക്കുന്നതിനിടെയാണ് ആരോഗ്യപ്രവര്‍ത്തകയ്ക്ക് അസുഖം പിടിപെട്ടത്.

Advertisment