Advertisment

ഇറാഖി യുവതി ഒറ്റ പ്രസവത്തില്‍ ഏഴു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി: 7 പേര്‍ക്കും ജന്മം നല്‍കിയത് സ്വാഭാവിക പ്രസവത്തിലൂടെ... അപൂര്‍വമെന്ന് ഡോക്ടര്‍മാര്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ബാഗ്ദാദ്: 25 കാരി ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഇറാഖി യുവതിയായ 25കാരിയാണ് സ്വാഭാവിക പ്രസവത്തിലൂടെ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

Advertisment

publive-image

ആറ് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് സ്വാഭാവിക പ്രസവത്തിലൂടെ ജനിച്ചത്. അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അമ്മയും കുഞ്ഞുങ്ങളും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ദിയാലി പ്രവിശ്യയിലെ അല്‍ ബാതൗല്‍ ആശുപ്രത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇറാഖില്‍ ഇത് ആദ്യമായാണ് ഒറ്റപ്രസവത്തില്‍ ഏഴ് കുട്ടികള്‍ ജനിക്കുന്നത്.

കുട്ടികളുടെ അച്ഛന്റെ പേര് യൂസഫ് ഫാദില്‍ എന്നറിയിച്ചിട്ടുണ്ടെങ്കിലും അമ്മയുടെ പേര് വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

1997ലാണ് ലോകത്ത് ആദ്യമായി ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ ജനിച്ചത്. മിറാക്കിള്‍ ബര്‍ത്ത് എന്നായിരുന്നു ആ പ്രസവത്തെ വൈദ്യലോകം വിശേഷിപ്പിച്ചത്. ഒറ്റ പ്രസവത്തില്‍ ഏഴ് കുട്ടികള്‍ ജനിക്കുന്ന അവസ്ഥയെ സെപ്റ്റിയൂപ്ലെറ്റ്സ് (Septuplets) എന്നാണ് പറയുന്നത്.

Advertisment