Advertisment

കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി റിയാദില്‍ കോവിഡ് ബാധിച്ച് മരണപെട്ടു.

author-image
admin
New Update

റിയാദ്- രണ്ടാഴ്ചയായി കൊവിഡ്  ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി നിര്യാതനായി. ചക്കരക്കല്‍ മാമ്പചന്ദ്രോത്ത് കുന്നുമ്പുറം രാജന്‍- സതി ദമ്പതികളുടെ മകന്‍   പി.സി സനീഷ് (37) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. റിയാദിലെ ശുമൈസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

Advertisment

publive-image

മൂന്നുമാസമായി  രക്തത്തില്‍ ഹീമോഗ്‌ളോബിന്‍ കുറയുന്ന അസുഖത്തിന്  ചികിത്സയിലായിരുന്നു അതിനിടയില്‍ ആണ് കോവിഡ് ബാധിച്ചത്.

ഭാര്യയും ഒന്നരവയസ്സുള്ള മകനുമുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി  മൃതദേഹം കോവിഡ് നടപടി ക്രമങ്ങള്‍ അനുസരിച്ച് റിയാദില്‍  സംസ്കരിക്കും

Advertisment