Advertisment

കൊല്ലം കരുനാഗപ്പള്ളി സ്വദേശി സൗദിയിലെ ജുബൈലില്‍ കോവിഡ് ബാധിച്ച് മരിച്ചു.

author-image
admin
New Update

ജുബൈൽ- കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് പുള്ളിമാൻ ജംഗ്ഷനിൽ ഷാനവാസ് ഇബ്രാഹിം കുട്ടി (32) ജുബൈലിൽ കോവിഡ് ബാധിച്ചു മരിച്ചു.ഇതോടെ കോവിഡ് ബാധിച്ച് ജുബൈലില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം നാലായി.

publive-image

മൂന്ന് നാല്  ദിവസം മുമ്പ് ശക്തമായ പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ നില വഷളാകുകയും  ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു.

Advertisment