Advertisment

ശബരിമലയിലെ യുവതി പ്രവേശന വിധി പോലെ തന്നെയാണ് മരട് വിധിയെന്ന്  ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാര്‍

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട : മരട് ഫ്ലാറ്റ് വിധിയില്‍ സര്‍ക്കാരിനെതിരെ ഒളിയന്പുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാര്‍ രംഗത്ത്. യുവതി പ്രവേശന വിധി പോലെ തന്നെയാണ് മരട് വിധിയും.

Advertisment

publive-image

മരട് വിധി ഫ്ലാറ്റ് ഉടമകളെ മാത്രം ബാധിക്കുന്ന വിധിയാണ്. എന്നാല്‍ ശബരിമലയിലെ യുവതീപ്രവേശന വിധി കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന വിഷയമാണെന്നും എ പദ്മകുമാര്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡിന് ശബരിമലയില്‍ ഭക്തരുടെ താല്‍പ്പര്യം പ്രധാനമാണ്. രണ്ട് യുവതികള്‍ ശബരിമലയില്‍ കയറിയത് കൊണ്ട് വിധി നടപ്പായെന്ന് കണക്കാക്കാനാകില്ല. ശബരിമലയില്‍ വെല്ലുവിളിച്ച്‌ കയറുന്നതും അല്ലാത്തതും വ്യത്യസ്തമാണ്.

യുവതീപ്രവേശനത്തിലൂടെ മാത്രം നവോത്ഥാനം പൂര്‍ണമാകില്ലെന്നും എ പദ്മകുമാര്‍ അഭിപ്രായപ്പെട്ടു. നവോത്ഥാനം ഉണ്ടാകേണ്ടത് അധഃസ്ഥിത വിഭാഗത്തിന്‍റെ ഉയര്‍ച്ചയിലൂടെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment