Advertisment

തൃപ്തി ദേശായി ആക്ടിവിസ്റ്റ്; തിരിച്ചയക്കുന്നതാണ് നല്ലത്: ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

New Update

ശബരിമല സന്ദർശിക്കാനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ തിരിച്ചയക്കുന്നതാണ് നല്ലതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാർ‍.  ആക്ടിവിസ്റ്റുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. തൃപ്തി ദേശായി ആക്ടിവിസ്റ്റാണെന്നും വേണ്ടപ്പെട്ടവര്‍ കാര്യങ്ങൾ മനസ്സിലാക്കി തൃപ്തിയെ തിരിച്ചയക്കണമെന്നും എ. പത്മകുമാർ ആവശ്യപ്പെട്ടു.

അതേസമയം, ശബരിമലയിൽ നട അടച്ചതിന് ശേഷം കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കാണിച്ച് പൊലീസ് നൽകിയ നോട്ടീസിൽ ദേവസ്വംബോർഡിന് കടുത്ത അതൃപ്തിയാണ് ഉള്ളത്. നോട്ടീസിലെ നിർദേശങ്ങൾ പമ്പയിൽ ചേർന്ന ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്തു. പൊലീസ് നിർദേശിച്ച ചില നിയന്ത്രണങ്ങൾ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം എന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കി. രാത്രിയിലെ നെയ്യഭിഷേകത്തിന് നിയന്ത്രണങ്ങൾ ബുദ്ധിമുട്ടാണ്. ഹരിവരാസനം പാടി നട അടച്ച ശേഷം സന്നിധാനത്ത് നിൽക്കരുതെന്ന നിർദേശം ചില ഭക്തരെയെങ്കിലും ബുദ്ധിമുട്ടിച്ചേക്കാം. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാകാം പൊലീസ് നോട്ടീസ് നൽകിയത്. നിർദേശങ്ങൾ പരിഗണിക്കാമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

Advertisment