Advertisment

എ ആര്‍ റഹ്മാന്റെ സംഗീതസംവിധാനത്തില്‍ ഗായിക ചിന്മയി മലയാളത്തിലേക്ക്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

തമിഴ് സിനിമാമേഖലയില്‍ മീടൂ ആരോപണങ്ങള്‍ക്ക് തുടക്കമിട്ട ഗായിക ചിന്മയി ശ്രീപാദ മലയാളത്തിലേക്ക്. പൃഥ്വീരാജ് പ്രധാന വേഷത്തിലെത്തുന്ന ബ്ലെസി ചിത്രം ആടുജീവിതത്തിലാണ് ചിന്മയി ഗാനം ആലപിക്കുന്നത്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. റഹ്മാന്‍ തന്നെയാണ് ചിന്മയി തന്റെ സംഗീതത്തില്‍ ചിന്മയി പാടുന്ന വിവരം പുറത്തുവിട്ടത്.

ഒരു ചാനല്‍ അഭിമുഖത്തിലാണ് റഹ്മാന്‍ തന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് വെളിപ്പെടുത്തിയത്. സര്‍വ്വം താളമയം എന്ന രാജീവ് മേനോന്‍ ചിത്രവുമായി ബന്ധപ്പെട്ട് ജി.വി പ്രകാശ് കുമാര്‍, എ ആര്‍ റഹ്മാന്‍, രാജീവ് മേനോന്‍ എന്നിവരുടെ അഭിമുഖത്തില്‍ ചിന്മയി തന്റെ ചിത്രത്തില്‍ ഗാനമാലപിക്കുന്നതിനെക്കുറിച്ചും റഹ്മാന്‍ സൂചിപ്പിച്ചു.

ബെന്യാമിന്റെ പ്രശസ്തമായ നോവല്‍ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ആടുജീവിതത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം ആരംഭിക്കും. വന്‍ താരനിരയാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്.

https://twitter.com/Chinmayi

Advertisment