Advertisment

നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മണ്ഡലങ്ങളിലെ പോരായ്മകൾ പരിശോധിക്കാൻ തീരുമാനിച്ചതായി എ.വിജയരാഘവൻ; ചില പോരായ്മകൾ തിരഞ്ഞെടുപ്പിൽ സംഭവിച്ചു. അത്തരം കാര്യങ്ങളെ പാർട്ടി ഗൗരവത്തോടെയാണ് സമീപിക്കുന്നത്; അമ്പലപ്പുഴയിലേത് വ്യക്തിപരമായ പരിശോധനയല്ല; കാര്യങ്ങൾ ആകെ പരിശോധിക്കുന്നത് പാർട്ടി ശൈലി; പാലായിലെയും കൽപറ്റയിലെയും പരാജയം സൂക്ഷ്മമായി പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മണ്ഡലങ്ങളിലെ പോരായ്മകൾ പരിശോധിക്കാൻ തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പാലായിലെയും കൽപറ്റയിലെയും പരാജയം സൂക്ഷ്മമായി പരിശോധിക്കും.

അമ്പലപ്പുഴയിലേത് വ്യക്തിപരമായ പരിശോധനയല്ലെന്നും കാര്യങ്ങൾ ആകെ പരിശോധിക്കുന്നത് പാർട്ടി ശൈലിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചില പോരായ്മകൾ തിരഞ്ഞെടുപ്പിൽ സംഭവിച്ചു. അത്തരം കാര്യങ്ങളെ പാർട്ടി ഗൗരവത്തോടെയാണ് സമീപിക്കുന്നത്.

അമ്പലപ്പുഴയിലെ പ്രവർത്തനത്തിലെ പോരായ്മകളെക്കുറിച്ച് ലഭിച്ച പരാതികൾ സംസ്ഥാന കമ്മിറ്റി പരിശോധിക്കാൻ തീരുമാനിച്ചതായി വിജയരാഘവൻ പറഞ്ഞു. പരാതികളുടെ നിജസ്ഥിതി പരിശോധിക്കും, അല്ലാതെ വ്യക്തി കേന്ദ്രീകൃതമല്ല പരിശോധന. ഭാവിയിൽ സംഭവിക്കാതിരിക്കാനുള്ള തിരുത്തലുകൾക്കാണ് പരിശോധന. കുറ്റ്യാടി സീറ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ചോദ്യത്തിനു മറുപടിയായി എ.വിജയരാഘവൻ പറഞ്ഞു.

പാർട്ടി വിദ്യാഭ്യാസ പരിപാടികൾ വിപുലപ്പെടുത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. രാഷ്ട്രീയ, സംഘടനാ കുറവുകൾ തിരുത്തും. യുക്തിബോധവും ശാസ്ത്രബോധവും വളർത്താൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കാന്‍ വലിയ ശ്രമം നടന്നു. പുതിയ കേരള മാതൃക സൃഷ്ടിക്കാനാണ് പരിശ്രമിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിജയരാഘവന്‍. ജനകീയ അടിത്തറയും പ്രത്യയശാസ്ത്ര കെട്ടുറപ്പും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനം തുടരും. പ്രതിപക്ഷവും മാധ്യമങ്ങളും ഉയര്‍ത്തിയ ദുഷ്പ്രചാരണങ്ങള്‍ കേരളം തള്ളിക്കളഞ്ഞതിനാലാണ് പതിവിന് വിപരീതമായി തുടര്‍ഭണം ഉണ്ടായതെന്നും വിജയരാഘവന്‍ പറഞ്ഞു.

cpm
Advertisment