Advertisment

 വിഎസ് അച്യുതാനന്ദന്റെ അസാന്നിധ്യം പ്രചരണരംഗത്ത് പ്രതിസന്ധിയുണ്ടാക്കില്ല;  ഒരു സ്റ്റാര്‍ ക്യാമ്പയിനറുടെ കുറവ് ഇടതുമുന്നണിയിലില്ല; നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരകന്‍  പിണറായി വിജയനായിരിക്കുമെന്ന് എ വിജയരാഘവന്‍; 'ചെന്നിത്തലയുടെ ജാഥ കൊണ്ട് വലിയ ഗുണമൊന്നും യുഡിഎഫിന് ഉണ്ടായില്ല'

New Update

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരകന്‍ പിണറായി വിജയനായിരിക്കുമെന്ന് എ വിജയരാഘവന്‍. ഒരു സ്റ്റാര്‍ ക്യാമ്പയിനറുടെ കുറവ് ഇടതുമുന്നണിയിലില്ല. വിഎസ് അച്യുതാനന്ദന്റെ അസാന്നിധ്യം പ്രചരണരംഗത്ത് പ്രതിസന്ധിയുണ്ടാക്കില്ല.

Advertisment

publive-image

കോടിയേരി ബാലകൃഷ്ണും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് മുന്നണിയില്‍ പ്രതിസന്ധിയില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

കലാപം അഴിച്ചുവിട്ട് തുടര്‍ഭരണം ഇല്ലാതാക്കാന്‍ പാഴ്ശ്രമം നടത്തുകയാണ് യുഡിഎഫെന്നും  വിജയരാഘവന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥ കൊണ്ട് വലിയ ഗുണമൊന്നും യുഡിഎഫിന് ഉണ്ടായില്ലെന്നും ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെക്കുറിച്ച് യുഡിഎഫ് പൊതുസമൂഹത്തോട് തുറന്നു പറയണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു.

a vijaya raghavan a vijaya raghavan speaks
Advertisment