Advertisment

അവര്‍ തമ്മിലുള്ള തര്‍ക്കം അവര്‍ പറഞ്ഞു തീര്‍ക്കട്ടെ ! തങ്ങളെ കക്ഷി ചേര്‍ക്കേണ്ടതില്ല; ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിന് പിന്നില്‍ കോന്നിയില്‍ സുരേന്ദ്രനും സിപിഎമ്മും തമ്മിലുള്ള ഡീലെന്ന ആര്‍. ബാലശങ്കറിന്റെ ആരോപണങ്ങള്‍ തള്ളി എ. വിജയരാഘവന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: ആര്‍. ബാലശങ്കറിന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിന് പിന്നില്‍ കോന്നിയില്‍ സുരേന്ദ്രനും സിപിഎമ്മും തമ്മില്‍ ഡീലുണ്ടെന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം.

അവര്‍ തമ്മിലുള്ള തര്‍ക്കം അവര്‍ പറഞ്ഞു തീര്‍ക്കട്ടെ എന്നും തങ്ങളെ കക്ഷി ചേര്‍ക്കേണ്ടതില്ലെന്നുമായിരുന്നു ഇതു സംബന്ധിച്ചുള്ള വിജയരാഘവന്റെ പ്രതികരണം. ബിജെപിക്ക് എതിരായി ഏറ്റവും ശക്തമായി നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് ഇടതുപക്ഷം. ബിജെപിക്ക് നിലവിലുള്ള ഒരു സ്ഥാനം പോലും ഇല്ലാതാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.

ചെങ്ങന്നൂര്‍, ആറന്മുള, കോന്നി മണ്ഡലങ്ങളില്‍ സിപിഎം എംഎല്‍എമാരുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനെ ഉപതിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചാണ് എല്‍ഡിഎഫ് കോന്നിയില്‍ ജയിച്ചത്. മൂന്നിടത്തും ബിജെപി സ്ഥാനാര്‍ഥികളെക്കൂടി തോല്‍പിച്ചാണ് ഇടതുപക്ഷം വിജയിച്ചത്. പിന്നെ അവിടെ ഇത്തരം ഒരു ആക്ഷേപത്തിന് സാധുതയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Advertisment