Advertisment

എല്ലാ മേഖലകളിലും ഇടതുപക്ഷം മേല്‍ക്കൈ നേടിയതായി എ. വിജയരാഘവന്‍; വിജയത്തിന്റെ തുടര്‍ച്ചയാണ് പ്രധാനം; അതിനു വേണ്ടി ക്രമീകരണങ്ങളും തയ്യാറെടുപ്പും നടത്താനാണ് എല്‍ഡിഎഫ് ആലോചിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

New Update

publive-image

Advertisment

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ വിജയം നേടാനായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. എല്ലാ മേഖലകളിലും ഇടതുപക്ഷത്തിന് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞു. തുടക്കത്തില്‍ നഗരസഭകളില്‍ യു.ഡി.എഫിന് മേല്‍ക്കൈ എന്നാണ് വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ കണക്കുകള്‍ കൃത്യമായി വന്നതോടെ ഇടതുപക്ഷം നേടിയ പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടേയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെന്നും മികവാര്‍ന്ന വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

വിജയത്തിന്റെ തുടര്‍ച്ച എന്നതാണ് പ്രധാനമെന്നും അതിനു വേണ്ടി ക്രമീകരണങ്ങളും തയ്യാറെടുപ്പും നടത്താനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് പശ്ചാത്തലത്തില്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പരിമിതികളുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ ജില്ലകളും സന്ദര്‍ശിച്ച് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകളുമായി ആശയവിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment