Advertisment

ഇഡിയെ ഭയക്കേണ്ട കാര്യം കമ്യൂണിസ്റ്റുകാര്‍ക്കില്ല : ഭയന്നല്ല, അസുഖം മൂലമാണ് സി എം രവീന്ദ്രന്‍ ആശുപത്രിയില്‍ പോയതെന്ന് എ വിജയരാഘവന്‍

New Update

തിരുവനന്തപുരം : ഇ ഡിയെ ഭയന്നല്ല, അസുഖം മൂലമാണ് സി എം രവീന്ദ്രന്‍ ആശുപത്രിയില്‍ പോയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോവിഡ് രോഗം വന്നാല്‍ രവീന്ദ്രന്‍ നേരെ അന്വേഷണ ഏജന്‍സിയുടെ മുന്നില്‍ പോയി പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ പൊതു സമൂഹം, ആ വ്യക്തി നിയമലംഘനം നടത്തി എന്നല്ലേ പറയുകയുള്ളൂ. ഒരാള്‍ക്ക് ശാരീരിക പ്രയാസങ്ങളുണ്ടെങ്കില്‍ അയാള്‍ ആശുപത്രിയില്‍ പോകും.

Advertisment

publive-image

ഡോക്ടര്‍മാരാണ് ഒരാളുടെ ആരോഗ്യനിലവാരത്തിന്റെ അളവെന്താണെന്ന് നിശ്ചയിക്കുക. നേരത്തെ രോഗഗ്രസ്തനായി അദ്ദേഹം ആശുപത്രിയില്‍ കിടന്നിരുന്നു. അല്ലാതെ ഇഡിയെ ഭയക്കേണ്ട കാര്യം കമ്യൂണിസ്റ്റുകാര്‍ക്കില്ല. രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമോ എന്നത് നിയമപരമായ കാര്യങ്ങളാണ്. പാര്‍ട്ടി തീരുമാനിക്കേണ്ടതല്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

രാജ്യത്തെ നിയമവ്യവസ്ഥകളോട് സഹകരിച്ചുകൊണ്ടാണ് സിപിഎം പ്രവര്‍ത്തിച്ചു വന്നിട്ടുള്ളത്. മറിച്ച് അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിച്ചാല്‍ വിമര്‍ശിക്കും.

നിയമം ശരിയായ രീതിയില്‍ അന്വേഷണം നടത്തുന്നതിനെ സിപിഎം എതിര്‍ത്തിട്ടില്ല. ഇപ്പോള്‍ നേര്‍വഴിക്ക് ഏജന്‍സികള്‍ സഞ്ചരിക്കുന്നില്ല എന്നാണ് കാണുന്നത്. ഇത് വിമര്‍ശിക്കപ്പെടേണ്ടതാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

a vijaya ragavan
Advertisment