Advertisment

മനുഷ്യമഹാശൃംഖലയിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തം അഭിമാനകരം: എ വിജയരാഘവന്‍

New Update

തിരുവനന്തപുര പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ ഡി എഫ്‌ ആഹ്വാനം ചെയ്‌ത മനുഷ്യ മഹാശൃംഖലയിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തം അഭിമാനകരമാണെന്ന്‌ എല്‍ ഡി എഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ .മതപരമായി ജനതയെ ഭിന്നിപ്പിക്കുന്ന അനീതിക്കെതിരായി രാജ്യത്താകെ നടക്കുന്ന പോരാട്ടത്തിന്‌ കേരളത്തിന്‍റെ തെരുവീഥിയില്‍ അണിനിരന്ന ദശലക്ഷങ്ങള്‍ വലിയ കരുത്തും ആവേശവുമാണ്‌ പകര്‍ന്നത്‌.

Advertisment

publive-image

ഏതെങ്കിലും ഒരുവിഭാഗം മാത്രമല്ല, മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കണമെന്ന്‌ ആഗ്രഹിക്കുന്ന ജനങ്ങളെല്ലാം പൂര്‍ണ മനസ്സോടെ ശൃംഖലയില്‍ അണിചേരാന്‍ ഒഴുകി എത്തുകയായിരുന്നു. ഭൂരിഭാഗം സ്ഥലങ്ങളിലും ശൃംഖല വന്‍മതിലായി രൂപപ്പെട്ടു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ജനസഹ്രസങ്ങളാണ്‌ കണ്ണിചേര്‍ന്നത്‌. രാജ്യത്തിന്‌ വേണ്ടിയുള്ള ഈ ചെറുത്ത്‌ നില്‍പ്പ്‌ സാര്‍വദേശീയ തലത്തില്‍ ശ്രദ്ധിയ്‌ക്കപ്പെട്ടു.

പൗരത്വ വിഷയത്തില്‍ കേരളം ഏറ്റെടുത്ത മുന്‍കൈയുടെ ഏറ്റവും മികവാര്‍ന്ന ഒരു ഏടായി മനുഷ്യമഹാശൃംഖലയെ മാറ്റാന്‍ സഹായിച്ച എല്ലാവരെയും ശൃംഖലയില്‍ അണിചേര്‍ന്ന ജനലക്ഷങ്ങളെയും എല്‍ ഡി എഫ്‌ അഭിവാദ്യം ചെയ്യുന്നു. പൗരത്വ നിയമഭേദഗതി പിന്‍വലിക്കും വരെ ഈ പോരാട്ടം തുടരാന്‍ എല്‍ ഡി എഫ്‌ ജാഗ്രതയോടെ നിലയുറപ്പിക്കുമെന്ന് എ വിജയരാഘവന്‍ .

a vijayarahavan
Advertisment