Advertisment

കേന്ദ്ര ബജറ്റില്‍ ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് സ്ഥാനമുണ്ടായത് ശുഭകരം ....വളര്‍ച്ചയ്ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രയാസകരമായ സാമ്പത്തിക സാഹചര്യങ്ങളില്‍ പരിമിതമായ വിഭവശേഷി ഉപയോഗപ്പെടുത്തി തയ്യാറാക്കപ്പെട്ടതാണ് ബജറ്റെന്ന് ഡോ. ആസാദ് മൂപ്പന്‍

New Update

കോഴിക്കോട്: കേന്ദ്ര ബജറ്റില്‍ ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് സ്ഥാനമുണ്ടായത് ശുഭകരമായി നോക്കികാണുന്നുവെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പന്‍. വളര്‍ച്ചയ്ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രയാസകരമായ സാമ്പത്തിക സാഹചര്യങ്ങളില്‍ പരിമിതമായ വിഭവശേഷി ഉപയോഗപ്പെടുത്തി തയ്യാറാക്കപ്പെട്ടതാണ് ഈ കേന്ദ്ര ബജറ്റെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

publive-image

2025 ആകുമ്പോഴേക്കും രാജ്യത്ത് ക്ഷയരോഗ നിര്‍മാര്‍ജനം നടപ്പാക്കുക എന്നത് ആരോഗ്യകരമായ ഇന്ത്യയിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണ്. പിപിപി മോഡല്‍ ആശുപത്രികള്‍ സ്ഥാപിക്കാനുള്ള തീരുമാനം 112 ജില്ലകളിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കും.

2000 അവശ്യ മരുന്നുകള്‍ ജന ഔഷധി സ്റ്റോറുകള്‍ വഴി സാധാരണക്കാര്‍ക്ക് ലഭ്യമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ആശ്വാസ്യകരമാണ്.അതേസമയം, ആരോഗ്യ മേഖലയ്ക്ക് ജിഡിപിയുടെ ഒരു ശതമാനം മാത്രം വരുന്ന 69000 കോടി രൂപ വകയിരുത്തിയത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

aasath moopan
Advertisment