Advertisment

കണ്ണുകെട്ടി കൊല്ലത്ത് ഇറക്കിവിട്ടു , ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയ വ്യാപാരി തിരിച്ചെത്തി, രണ്ടുപേര്‍ കൂടി അറസ്റ്റില്‍

New Update

publive-image

Advertisment

കോഴിക്കോട്‌; താമരശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി മുഹമ്മദ് അഷ്‌റഫിന് മൂന്നുദിവസങ്ങള്‍ക്ക് ശേഷം മോചനം. സംഭവത്തില്‍ വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ വീട്ടിലെത്തിയത്.

ഇന്നലെ രാവിലെ തന്നെ കൊല്ലത്ത് കണ്ണുകെട്ടി ഇറക്കിവിടുകയായിരുന്നുവെന്നാണ് അഷ്‌റഫ് പറയുന്നത്. കൊല്ലത്ത് നിന്ന് ബസിലാണ് കോഴിക്കോട്ടെത്തിയത്. തട്ടിക്കൊണ്ടു പോകലിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടമായതിനാല്‍ ആരെയും ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും അഷ്‌റഫ് പറയുന്നു. അഷ്‌റഫിന്റെ ശരീരത്തില്‍ മുറിപ്പാടുകളുണ്ട്.

അതേസമയം തട്ടിക്കൊണ്ടുപോയതില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം കൊടിയത്തൂര്‍ സ്വദേശികളായ മുഹമ്മദ് നാസ് ,ഹബീബ് റഹ്‌മാന്‍ എന്നിവരെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരുടെ സഹോദരനും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ അലി ഉബൈറും അഷ്‌റഫിന്റെ ഭാര്യ സഹോദരനും തമ്മിലുള്ള പണമിടപാട് തര്‍ക്കത്തെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ എന്നാണ് നിഗമനം്. തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത മലപ്പുറം സ്വദേശി മുഹമ്മദ് ജൗഹറിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Advertisment