Advertisment

അഭയ കേസിൽ ആദ്യം തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ട് കീറി കളഞ്ഞു... വെളിപ്പെടുത്തലുമായി അന്നത്തെ കോൺസ്റ്റബിൾ എംഎം തോമസ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

അഭയ കേസിൽ നിർണായക വെളിപ്പെടുത്തലുമായി അന്നത്തെ കോൺസ്റ്റബിൾ എംഎം തോമസ് രം​ഗത്ത്. കേസിൽ ആദ്യം തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ട് കീറി കളഞ്ഞുവെന്നാണ് എംഎം തോമസിന്റെ വെളിപ്പെടുത്തൽ.

publive-image

അന്നത്തെ എഎസ്ഐ വിവി അഗസ്റ്റിൻ സമ്മർദ്ദം ചെലുത്തിയപ്പോഴാണ് കീറിക്കളഞ്ഞതെന്നും എം.എം തോമസ് കോടതിയിൽ പറഞ്ഞു. കേസില്‍ എട്ടാം സാക്ഷിയായ തോമസ് ആദ്യത്തെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.അഗസ്റ്റിനെ നേരത്തേ സി.ബി.ഐ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.

Advertisment