Advertisment

ടീ​ച്ച​ർ പ​ഠി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കെ ഡെസ്കിൽ താളം പിടിച്ച വിദ്യാർഥിയുടെ കരണത്തടിച്ച് സൂപ്രണ്ട്; ബന്ധുക്കളുടെ പരാതിയിൽ കേ​സെ​ടു​ത്തു പോലീസ്

New Update

കാ​യം​കു​ളം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ സൂ​പ്ര​ണ്ട് ക​ര​ണ​ത്ത​ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ കാ​യം​കു​ളം കൃ​ഷ്ണ​പു​രം ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ലെ സൂ​പ്ര​ണ്ടി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​യം​കു​ളം പോ​ലീ​സാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷം കേ​സെ​ടു​ത്ത​ത്. സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പ​ത്തി​യൂ​ർ മേ​നാ​ന്പ​ള്ളി ഗോ​കു​ലം വീ​ട്ടി​ൽ സ​ര​സ​ന്‍റെ മ​ക​ൻ അ​ഭി​ഷേ​ക് ( 16) ആ​ണ് കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

Advertisment

publive-image

ഇ​ന്ന​ലെ രാ​വി​ലെ ടീ​ച്ച​ർ പ​ഠി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കെ അ​തു​വ​ഴി വ​ന്ന സൂ​പ്ര​ണ്ട് ക്ലാ​സ് മു​റി​യി​ൽ ഡെ​സ്കി​ന് മു​ക​ളി​ൽ താ​ളം പി​ടി​ച്ച​തി​ന്‍റെ പേ​രി​ൽ ത​ന്നെ ഷ​ർ​ട്ടി​ൽ പി​ടി​ച്ച് ഓ​ഫീ​സ് മു​റി​യി​ൽ കൊ​ണ്ടു​വ​ന്ന ശേ​ഷം കൈ ​കൊ​ണ്ട് ക​ര​ണ​ത്ത​ടി​ച്ചെ​ന്നാ​ണ് അ​ഭി​ഷേ​ക് പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്.

നേ​ര​ത്തെ ചെ​വി​ക്കു വേ​ദ​ന​യു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക്ക് ഇ​തോ​ടെ വേ​ദ​ന ശ​ക്ത​മാ​യ​തി​നേ​ത്തു​ട​ർ​ന്ന് മ​റ്റു വി​ദ്യാ​ർ​ഥി​ക​ളും സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്ന് അ​ഭി​ഷേ​കി​നെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന് സ്കൂ​ളി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സ​ഹ​പാ​ഠി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സം​ഭ​വ സ​മ​യ​ത്ത് ക്ലാ​സെ​ടു​ത്ത അ​ധ്യാ​പ​ക​രു​ടെ​യും മൊ​ഴി​യെ​ടു​ത്ത ശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കാ​യം​കു​ളം എ​സ്ഐ ഷൈ​ജു ഇ​ബ്രാ​ഹിം പ​റ​ഞ്ഞു.

Advertisment