Advertisment

മോഡി തുടരും, പിണറായി തകരും : പുതിയ അഭിപ്രായ സര്‍വ്വേ പിണറായിക്കുള്ള മുന്നറിയിപ്പ്. ബ്രൂവറിയും പ്രളയവും ഫ്രാങ്കോയും പണിയാകും ?

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ദില്ലി: മോഡി തുടരും, പിണറായി തകരും എന്നാണ് ഏറ്റവും പുതിയതായി പുറത്തുവന്ന അഭിപ്രായ സര്‍വ്വേ നല്‍കുന്ന മുന്നറിയിപ്പ്. മോഡിയ്ക്ക് കേന്ദ്രത്തില്‍ കഷ്ടിച്ച് വീണ്ടും അധികാരത്തില്‍ വരാന്‍ സാധിക്കുമെന്ന് പ്രവചിക്കുന്ന സര്‍വ്വേയില്‍ പക്ഷേ കേരളത്തില്‍ പിണറായി സര്‍ക്കാരിന്‍റെ ഗതി അതിദയനീയമാണെന്ന വിലയിരുത്തലാണ് ഉള്ളത്.

കേരളത്തിലെ പിണറായി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും 2019ല്‍ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് തരംഗം ആഞ്ഞടിക്കുമെന്നുമാണ് എബിപി-വോട്ടര്‍ സര്‍വെ നടത്തുന്ന പ്രവചനം. കേരളം യുഡിഎഫ് തൂത്തുവാരും. ആകെയുള്ള 20 സീറ്റില്‍ 16 സീറ്റും യുഡിഎഫ് നേടുമ്പോള്‍ എല്‍ഡിഎഫിന് ലഭിക്കുക 4 സീറ്റുകള്‍ മാത്രമാണ്.

publive-image

അതായത് കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് പറയുമ്പോഴും കേരളത്തില്‍ സര്‍ക്കാര്‍ വിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്നാണ് സര്‍വേ. പ്രളയം, മദ്യനയം, ബിഷപ്പിന്‍റെ അറസ്റ്റ് എന്നീ ഘടകങ്ങള്‍ പിണറായി സര്‍ക്കാരിന് വന്‍ തിരിച്ചടിയായി മാറുമെന്ന വിലയിരുത്തലാണ് ഇതിലൂടെ പുറത്തുവരുന്നത്. പ്രളയത്തില്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന പോസിറ്റീവ് തരംഗം പിന്നീട് നിലനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ആളുകള്‍ വീടുകളിലേയ്ക്ക് എത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. സംഘടനകള്‍ക്കും ജനങ്ങള്‍ക്ക് പരസ്പരവും ചെയ്യാന്‍ കഴിഞ്ഞത് പോലും സര്‍ക്കാരിന് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന പ്രചരണം ഉണ്ടായി.

publive-image

ബ്രൂവറി അനുമതിയിലും മദ്യനയത്തിലും ഇടതുസര്‍ക്കാറിന്റെ നിലപാട് ജനങ്ങളില്‍ അവമതിപ്പ്‌ ഉണ്ടാക്കിയെന്ന വിലയിരുത്തല്‍ ശക്തമായി. ബ്രൂവറി ഇടപാട് മദ്യലോബിയ്ക്ക് സര്‍ക്കാര്‍ വഴങ്ങുകയാണെന്ന തോന്നല്‍ ജനങ്ങളില്‍ സൃഷ്ടിച്ചു. ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്നത് ഒരു വശത്തും ബിഷപ്പിന്‍റെ അറസ്റ്റില്‍ ക്രൈസ്തവ സഭകള്‍ക്കുണ്ടായ കടുത്ത അതൃപ്തി മറുവശത്തും സര്‍ക്കാരിനെ തിരിഞ്ഞുകുത്തും.

സര്‍വ്വേ ഇങ്ങനെ

നിലവിലെ സാഹചര്യവും സഖ്യവും തുടരുകയാണെങ്കില്‍ രാജ്യത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 2019ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തുമെന്ന് എബിപി-വോട്ടര്‍ സര്‍വെ പറയുന്നു . ആകെ 543 സീറ്റുകളില്‍ 38 ശതമാനം വോട്ടുകളുമായി 276 സീറ്റുകള്‍ എന്‍ഡിഎ സ്വന്തമാക്കും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ 25 ശതമാനം വോട്ടു നേടി 112 സീറ്റിലൊതുങ്ങും. മറ്റ് കക്ഷികള്‍ക്ക് 37 ശതമാനം വോട്ട് വിഹിതവും 155 സീറ്റുകളും ലഭിക്കുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.

publive-image

ഈ സര്‍വെയിലാണ്  കേരളത്തിന്‍റെ കാര്യവും വ്യക്തമാക്കുന്നത് . ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി മികച്ച നേട്ടം ഉണ്ടാക്കുമെങ്കിലും ദക്ഷിണേന്ത്യയില്‍ കാര്യങ്ങള്‍ ഏറെക്കുറെ കോണ്‍ഗ്രസ്സിന് അനുകൂലമാണെന്നും സര്‍വെ പറയുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് മികച്ച വിജയം നേടുമെന്ന് സര്‍വെ പറയുന്നു.

publive-image

കേരളം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് തൂത്തുവാരും. ആകെയുള്ള 20 സീറ്റില്‍ 16 സീറ്റും യുഡിഎഫ് നേടുമ്പോള്‍ എല്‍ഡിഎഫിന് ലഭിക്കുക 4 സീറ്റുകള്‍ മാത്രമാണ്. ബിജെപിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് സര്‍വെ വ്യക്തമാക്കുന്നു. നിലവില്‍ 12 സീറ്റ് യൂഡിഎഫ് സിറ്റിങ്ങ് സീറ്റാണ്. ഇതിന് പുറമേ എല്‍ഡിഎഫിന്റെ നാല് സീറ്റുകള്‍ കൂടി യുഡിഎഫ് പിടിച്ചെടുക്കും. ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെക്കുമെങ്കിലും ഒരു സീറ്റില്‍പോലും വിജയിക്കാന്‍ കഴിയില്ലെന്നും സര്‍വെയില്‍ പറയുന്നു

Advertisment