Advertisment

കപ്പൽ ജോലിക്കിടെ ദക്ഷിണാഫ്രിക്കയിലെ കടലിൽ വീണ് മലയാളി യുവാവിനെ കാണാതായിട്ട് 10 ദിവസം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കപ്പൽ ജോലിക്കിടെ ദക്ഷിണാഫ്രിക്കയിലെ കടലിൽ വീണ് കാണാതായ തിരുവനന്തപുരം പാപ്പനംകോട് സ്വദേശി എബി ചന്ദ്രനെ കാത്തിരിക്കുകയാണ് കുടുംബം. കാണാതായി 10 ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാതെയായതോടെ മുഖ്യമന്ത്രിക്കും വിദേശ കാര്യമന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ് കുടുംബം.

publive-image

കഴിഞ്ഞ മാർച്ചിലാണ് മുംബൈയിലെ സാൽസ് ഷിപ്പിങ്ങ് കമ്പനിയുടെ ഗ്ലോസം എന്ന കപ്പലിൽ എബി ദക്ഷിണാഫ്രിക്കയിലേക്ക് പോവുന്നത്. കൊവിഡ് വ്യാപിച്ചതോടെ കരക്കടുപ്പിക്കാനാവാതെ കപ്പൽ പുറം കടലിൽ നങ്കൂരമിട്ടു. പ്രതികൂല കാലവസ്ഥയിൽ കപ്പലിന്‍റ തകരാർ പരിഹരിക്കുന്നതിനിടെയാണ് എബി കടലിൽ വീഴുന്നത്. എന്നാൽ പിന്നീട് എബിയെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നുമില്ല.

Advertisment