Advertisment

പ്രവാസി വ്യവസായിയുടെ ആത്മഹത്യ : സാജന്റെ കെട്ടിടത്തിന് അനുമതി നിഷേധിച്ചിട്ടില്ല ,  പ്ലാനില്‍ തിരുത്തലുകള്‍ വരുത്തിയതിനു ശേഷം അനുമതി നല്‍കാന്‍ ഫയലില്‍ എഴുതിയിരുന്നുവെന്ന് ഉദ്യാഗസ്ഥര്‍

New Update

കണ്ണൂര്‍: കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചുവെന്ന കാരണത്താല്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ വിശദീകരണവുമായി ആന്തൂര്‍ നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം ഉദ്യാഗസ്ഥര്‍.

Advertisment

publive-image

സാജന്റെ കെട്ടിടത്തിന് അനുമതി നിഷേധിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ അവസാനഘട്ട പരിശോധനയില്‍ ചില ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നെന്നും, പ്ലാനില്‍ തിരുത്തലുകള്‍ വരുത്താന്‍ ആണ് നിര്‍ദ്ദേശിച്ചിരുന്നു. പ്ലാനില്‍ തിരുത്തലുകള്‍ വരുത്തിയതിനു ശേഷം അനുമതി നല്‍കാന്‍ ഫയലില്‍ എഴുതിയിരുന്നുവെന്നും ഉദ്യാഗസ്ഥര്‍ പറഞ്ഞു.

അതേസമയം വിശദീകരണം നല്‍കിയ ഉദ്യാഗസ്ഥരെ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു ശകാരിച്ചു. കെട്ടിട സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഉദ്യേഗസ്ഥര്‍ അനാവശ്യ കുറിപ്പുകള്‍ ഫയലില്‍ എഴുതി. ഉദ്യാഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്നും മന്ത്രി പറഞ്ഞു.

Advertisment