Advertisment

ബത്തേരിയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചു; നാലുപേര്‍ക്ക് പരിക്ക്

New Update

സുല്‍ത്താന്‍ബത്തേരി: ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു . കോളിയാടി സ്വദേശി അനന്തു (21), നെന്മേനി സ്വദേശി മിഥുന്‍ (22), തൊവരിമല സ്വദേശി ചന്ദ്രന്‍ (42), പ്രകാശ് (52) എന്നിവര്‍ക്കാണ് പരിക്കേറ്റത് .

Advertisment

publive-image

ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ആറേ കാലോടെ ബത്തേരി താളൂര്‍ റോഡില്‍ കല്ലുവയലില്‍ വെച്ചായിരുന്നു സംഭവം .

കല്ലുവയല്‍ കോളനിക്ക് സമീപത്തെ എതിര്‍വശത്തെ ലിങ്ക് റോഡില്‍നിന്നും താളൂര്‍ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ബൈക്കും ബത്തേരി ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു .

accident
Advertisment