Advertisment

ഈശ്വരാ..രക്ഷപ്പെട്ടു!  കുതിരാന്‍ മലയുടെ 70 അടിയിലേറെ ഉയരത്തില്‍ നിന്നു പതിച്ചത് കൂറ്റന്‍പാറ, തലനാരിഴയ്ക്ക് മരണത്തില്‍ നിന്ന് രക്ഷപ്പെട്ട് നാലംഗ കുടുംബം

New Update

തൃശൂര്‍:  കുതിരാന്‍ മലയുടെ മുകളില്‍ നിന്നു വീണ കൂറ്റന്‍ പാറ ദേശീയ പാതയോരത്തെ വീടീന് സമീപം പതിച്ചു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നാലംഗ കുടുംബം.  ഇരുമ്പുപാലം ചാത്തംമലയില്‍ മാത്യുവിന്റെ കുടുംബമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വീടിന് വീടിനു പിന്‍വശത്താണു 70 അടിയിലേറെ ഉയരത്തില്‍ നിന്നു പാറ വീണത്. publive-image

കുതിരാന്‍ മലയുടെ വടക്കാണു മാത്യുവിന്റെയും മേരിക്കുട്ടിയുടെയും വീടുകള്‍.ഇവിടെ വാടകയ്ക്ക് ആളുകള്‍ താമസിക്കുന്നുണ്ട്.രണ്ടും പട്ടയ ഭൂമിയിലാണ്. ഇവരുടെ പറമ്പുകള്‍ക്കു മുകളിലായി പാറക്കെട്ടുകളും കല്ലുകളുമുണ്ട്. തുരങ്കനിര്‍മാണ സമയത്ത് ഈ 2 കുടുംബങ്ങളെയും മാറ്റി താമസിപ്പിച്ചിരുന്നു.

9 മാസമായി തുരങ്ക നിര്‍മാണ കരാര്‍ കമ്പനി വാടക നല്‍കാത്തതിനാല്‍, മാത്യുവിന്റെ കുടുംബം സ്വന്തം വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. തുരങ്ക നിര്‍മാണത്തിനു നടത്തിയ സ്‌ഫോടനങ്ങളില്‍  വീടുകളില്‍ വിള്ളല്‍ വീണിരുന്നു.

huge rock kuthiran mount
Advertisment